LiveTV

Live

Attingal

ശോഭ സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് ശ്രീശാന്ത്

ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്.

ശോഭ സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് ശ്രീശാന്ത്

ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. കുണ്ടമണ്‍ കടവില്‍ നിന്ന് തുറന്ന വാഹനത്തിലായിരുന്നു ശ്രീശാന്തിന്‍റെ പ്രചാരണം. ശബരിമല വിഷയം ജനങ്ങള്‍ മറക്കരുതെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ശ്രീശാന്ത്. ഇത്തവണ പ്രചാരകന്‍റെ റോളിലാണ് ശ്രീ. രാവിലെ കുണ്ടമണ്‍ക്കടവില്‍ നിന്നാണ് വാഹനപ്രചാരണ ജാഥ തുടങ്ങിയത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വഴി തെറ്റി വന്നതാവാം എന്നായിരുന്നു പ്രതികരണം. വ്യക്തിപരമായി അടുപ്പമുണ്ടെങ്കിലും ശശി തരൂരിന്റെ രാഷ്ട്രീയത്തിനെതിരാണ് താന്നെന്ന് ശ്രീശാന്ത് പറഞ്ഞു.

തുറന്ന വാഹനത്തില്‍ ജനങ്ങളോട് കൈകൂപ്പിയാണ് വോട്ട് അഭ്യര്‍ഥന നടത്തിയത്. പിറകെ ബൈക്ക് റാലിയുമായി പ്രവര്‍ത്തകര്‍ വാഹനത്തിനൊപ്പം അണിചേര്‍ന്നു. പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലും ശ്രീശാന്ത് പ്രചാരണത്തിനിറങ്ങും.