LiveTV

Live

Athletics

അനസിന് അര്‍ജുന; സന്തോഷം പങ്കുവെച്ച് കുടുംബം

ചെക് റിപ്പബ്ലിക്കിലെ പരിശീലനം പൂര്‍ത്തിയാക്കി അനസ് നാട്ടിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

അനസിന് അര്‍ജുന; സന്തോഷം പങ്കുവെച്ച് കുടുംബം

കഴിഞ്ഞവര്‍ഷം പരിഗണിച്ചിട്ടും ലഭിക്കാതെ പോയ അര്‍ജുന അവാര്‍ഡ് ഇത്തവണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അനസിന്റെ കുടുംബം. അഭിനന്ദനങ്ങളുമായി കൊല്ലം നിലമേലിലെ വീട്ടിലെത്തിയവര്‍ക്ക് മധുരം നല്‍കി മാതാവ് ഷീന സന്തോഷം പങ്കിട്ടു.

അധ്യാപകരും പരിശീലകരുമുള്‍പ്പെടെ നിരവധിയാളുകള്‍ അഭിനന്ദനങ്ങളുമായി അനസിന്റെ വീട്ടില്‍ എത്തിയിരുന്നു. അര്‍ജുന അവാര്‍ഡിന് അനസ് പരിഗണനയില്‍ ഉണ്ടെന്ന് അറിഞ്ഞതുമുതല്‍ മാതാവ് ഷീന വാര്‍ത്താചാനലുകള്‍ക്ക് മുന്നിലായിരുന്നു.

കഴിഞ്ഞ തവണ അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നെങ്കിലും ഇത്തവണ ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ഷീന പറഞ്ഞു. അധ്യാപകരും, പരിശീലകരും അയല്‍ക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഉച്ചമുതല്‍ വീട്ടിലേക്ക് എത്തിത്തുടങ്ങി. പുരസ്‌കാരം പ്രഖ്യാപിച്ചതോടെ മധുരം നല്‍കി അവര്‍ സന്തോഷം പങ്കു വെച്ചു.

ചെക് റിപ്പബ്ലിക്കിലെ പരിശീലനം പൂര്‍ത്തിയാക്കി അനസ് നാട്ടിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.