LiveTV

Live

Athletics

പി.ടി ഉഷയ്ക്ക് ഐ.എ.എ.എഫ് വെറ്ററന്‍ പിന്‍ പുരസ്കാരം  

 പി.ടി ഉഷയ്ക്ക് ഐ.എ.എ.എഫ് വെറ്ററന്‍ പിന്‍ പുരസ്കാരം  

പി.ടി ഉഷയ്ക്ക് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍റെ വെറ്ററന്‍‍ പിന്‍ പുരസ്കാരം. കായിക മേഖലയിലെ വിശിഷ്‌ട സേവനം പരിഗണിച്ചാണ് പുരസ്കാരം. സെപ്തംബര്‍ 24ന് ദോഹയിലെ ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍‌ സെന്‍ററില്‍ നടക്കുന്ന 52-ആമത് ഐ.എ.എ.എഫ് കോണ്‍ഗ്രസില്‍ പുരസ്കാരം സമ്മാനിക്കും.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍ സി.ഇ.ഒ ജോണ്‍ ജിഡ്ജിയോണ്‍ പി.ടി ഉഷയ്ക്ക് കത്തിലൂടെയാണ് വെറ്ററന്‍ പിന്‍ ആയി പ്രഖ്യാപിക്കുന്ന വിവരം അറിയിച്ചത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍റെ തീരുമാനത്തില്‍ ഉഷ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.