LiveTV

Live

Athletics

സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

മീറ്റിന്റെ അവസാനദിനമായ ഇന്ന് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം സ്വന്തമാക്കി

സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 104 പോയിന്റുമായാണ് കേരളം കിരീടം നേടിയത്. ആറ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമായാണ് കേരളത്തിന്റെ കിരീടനേട്ടം.

മീറ്റിന്റെ അവസാനദിനമായ ഇന്ന് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 54 പോയിന്റ് മാത്രമാണ് ലഭിച്ചത്.

അവസാന ദിനത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ മെറിന്‍ ബിജു വെള്ളി മെഡല്‍ കരസ്ഥമാക്കി. പിന്നാലെ 4*400 മീറ്റര്‍ റിലേയില്‍ ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോള്‍, റിയ മോള്‍ ജോയ് എന്നിവരടങ്ങിയ ടീം ഒന്നാമതെത്തി. 200 മീറ്ററില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പും വെള്ളി നേടി.