LiveTV

Live

Athletics

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ മാര്‍ ബേസില്‍

62 മത് സംസ്ഥാന സ്കൂള്‍ മേളയില്‍ ഏറെ പ്രതീക്ഷയിലാണ് മാര്‍ ബേസലിന്‍റെ കുട്ടികള്‍. പുതിയ താരങ്ങളാണ് ഇത്തവണത്തെ ടീമിലുള്ളത്.

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ മാര്‍ ബേസില്‍

സ്കൂള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനൊരുങ്ങിയാണ് കോതമംഗലം മാര്‍ ബേസലിലെ താരങ്ങള്‍ ഇത്തവണയും മേളക്ക് എത്തിയിരിക്കുന്നത്. 26 അംഗ ടീമാണ് ഈ വര്‍ഷമുള്ളത്. കഴിഞ്ഞ മൂന്ന‍് വര്‍ഷമായി മാര്‍ ബേസിലാണ് സ്കൂള്‍ വിഭാഗത്തിലെ ചാമ്പ്യന്‍മാര്‍.

62 മത് സംസ്ഥാന സ്കൂള്‍ മേളയില്‍ ഏറെ പ്രതീക്ഷയിലാണ് മാര്‍ ബേസലിന്‍റെ കുട്ടികള്‍. പുതിയ താരങ്ങളാണ് ഇത്തവണത്തെ ടീമിലുള്ളത്. എങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ടീം ക്യാപ്റ്റന്‍. എതിരാളികളെ കുറച്ചു കാണുന്നില്ലെങ്കിലും കൂടുതല്‍ പോയിന്‍റ് നേടുമെന്ന് താരങ്ങളും പറയുന്നു.

മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കിയത് ടീം അംഗങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മീറ്റീലെ 2 ചാമ്പ്യന്‍മാര്‍ ഉള്‍പ്പെടുന്ന ടീമില്‍ പരിശീലക ഷിബി മാത്യൂവിനും പ്രതീക്ഷയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കായികമേളയില്‍ 13 സ്വര്‍ണവും ഒരു വെള്ളിയും 7 വെങ്കലുമായി 75 പോയിന്‍റ് നേടിയായിരുന്നു മാര്‍ ബേസില്‍ സ്കൂള്‍ വിഭാഗത്തിലെ ചാമ്പ്യന്‍മാരായത്.