LiveTV

Live

Athletics

സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഓട്ടക്കാരനെ സന്തോഷം കൊണ്ട് കരയിച്ച നൈക്

രണ്ട് മണിക്കൂര്‍ താഴെ സമയത്തില്‍ ഹാഫ് മാരത്തണ്‍ ഓടുകയാണ് ഗാലെഗോസിന്റെ സ്വപ്നം...

സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഓട്ടക്കാരനെ സന്തോഷം കൊണ്ട് കരയിച്ച നൈക്

സെറിബ്രല്‍ പാഴ്‌സിക്ക് തളര്‍ത്താനാവാത്ത മനോവീര്യമാണ് ജസ്റ്റിന്‍ ഗാലെഗോസിനെ മാരത്തണ്‍ ഓട്ടക്കാരനാക്കിയത്. പക്ഷേ പ്രശസ്ത കായിക ഉത്പന്ന നിര്‍മ്മാതാക്കളായ നൈകിന്റെ ഒരു തീരുമാനത്തിന് മുന്നില്‍ ജസ്റ്റിന്‍ ഗാലെഗോസിന് കണ്ണു നിറഞ്ഞു. ജസ്റ്റിനുമായി പ്രൊഫഷണല്‍ കരാറിലേര്‍പ്പെടാനുള്ള നൈകിന്റെ തീരുമാനമാണ് അദ്ദേഹത്തെ സന്തോഷം കൊണ്ട് കരയിച്ചുകളഞ്ഞത്.

അമേരിക്കയിലെ ഓറെഗോണ്‍ നിവാസിയാണ് ജസ്റ്റിന്‍. ദിവസേനയുള്ള സാധാരണ പരിശീലനത്തിനൊടുവിലായിരുന്നു നൈകിന്റെ അസാധാരണ പ്രഖ്യാപനം. നൈക് ഇന്‍സൈറ്റിന്റെ ഡയറക്ടര്‍ ജോണ്‍ ഡഗ്ലസാണ് ജസ്റ്റിനോട് ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ജസ്റ്റിനൊപ്പം പരിശീലിക്കുന്ന സഹ കായികതാരങ്ങളും ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായിരുന്നു. പകരം വെക്കാനില്ലാത്തതായിരുന്നു നൈകിന്റെ പ്രഖ്യാപനത്തോടുള്ള ജസ്റ്റിന്റെ പ്രതികരണം.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നിന്റെ ദൃശ്യങ്ങള്‍ പിന്നീട് ജസ്റ്റിന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. 'എത്രത്തോളം യഥാര്‍ഥവും വൈകാരികവുമായിരുന്നു സ്വപ്‌നങ്ങളെന്ന് അത് കണ്‍മുന്നില്‍ കാണും വരെ നിങ്ങള്‍ക്ക് മനസിലാകില്ല' എന്ന കുറിപ്പോടെയാണ് ജസ്റ്റിന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സെറിബ്രല്‍ പാഴ്‌സി ബോധവത്കരണ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്.

View this post on Instagram

Today on world Cerebral Palsy Awareness Day, I reached a milestone in my running journey! Today I made Nike history and became the very first athlete with Cerebral Palsy to sign a contract with Nike! You don’t realize how realistic and emotional your dreams are until they play out before your very eyes! Signing this contract was a huge success for me and I would not have made it without my friends and family and teammates! This was perhaps the most emotional moment in my seven years of running! Growing up with a disability, the thought of becoming a professional athlete is as I have said before like the thought of climbing Mt. Everest! It is definitely possible, but the odds are most definitely not in your favor! Hard work pays off! Hundreds of miles, blood, sweat, and tears has lead me here along with a few permanent scars! But the journey is damn sure not over!!! Looking back, I would guess there is only a few select people who would see me were I am today! I have gone through just about everything in the book to be where I am today! I was once a kid in leg braces who could barely put on foot in front of the other! Now I have signed a three year contract with Nike Running! Trust the process! And most of all trust in God! God is good! Thank you to all my friends, family, and teammates on running club, and now a brand new atmosphere on teammates with Nike! This moment will live forever! Thank you everyone for helping show the world that there is No Such Thing As A Disability! #ProfessionalAthlete #SWOOSH #Nike72 #NikeTrackandField #NikeXC #ThereIsNoFinishLine #StrongerEveryMile #NoSuchThingAsADisability #NikeRunning #Limitless #Breaking2 Video Credits: @elevation0m

A post shared by Justin "Magic" Gallegos (@zoommagic) on

കുട്ടിയായിരിക്കുമ്പോള്‍ വാക്കര്‍ ഉപയോഗിച്ചായിരുന്നു ഗാലെഗോസ് നടന്നിരുന്നത്. പിന്നീട് ഫിസിക്കല്‍ തെറാപ്പിയിലൂടെയാണ് പരസഹായമില്ലാതെ നടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് നൈക് ഗാലെഗോസിനെക്കുറിച്ച് അറിയുന്നത്. അന്ന് മുതല്‍ നൈകുമായി ഗാലെഗോസ് സഹകരിക്കുന്നുണ്ട്. സെറിബ്രല്‍ പാഴ്‌സി പോലുള്ള അസുഖങ്ങള്‍ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി നൈക് പ്രത്യേകം തയ്യാറാക്കിയ ഷൂവിന് പിന്നില്‍ ഗാലെഗോസിന്റെ സഹായമുണ്ടായിരുന്നു. ഫ്‌ളൈ ഈസ് എന്നാണ് ഇത്തരം ഷൂവിന് നൈക് ഇട്ട പേര്. ഇതില്‍ ഘടിപ്പിച്ച പ്രത്യേകം സിബ്ബുകള്‍ ഉപയോഗിച്ച് ഉപ്പൂറ്റി അനായാസം ഷൂവിനുള്ളിലേക്ക് കയറ്റാനാകും.

രണ്ട് മണിക്കൂര്‍ താഴെ സമയത്തില്‍ ഹാഫ് മാരത്തണ്‍ ഓടുകയാണ് ഗാലെഗോസിന്റെ സ്വപ്നം. കഴിഞ്ഞ ഏപ്രിലില്‍ 2:03:49 സമയത്തില്‍ ജസ്റ്റിന്‍ ഹാഫ് മരാത്തണ്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ രണ്ടാം ഹാഫ് മാരത്തണും അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. ഏഴ് വര്‍ഷമായി ഓടുന്ന ഗാലെഗോസിന് വൈകാതെ സ്വപ്‌നനേട്ടത്തിലെത്തുമെന്ന കാര്യത്തില്‍ സംശയം പോലുമില്ല.