ജപ്പാനില്‍ ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ചു
കോവിഡ് മഹാമാരി വന്നതിന് ശേഷം ജപ്പാനില്‍ സ്ത്രീകളുടെ ആത്മഹത്യനിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു

ജപ്പാനില്‍ ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ രാജ്യത്തെ അനിയന്ത്രിതമായ ആത്മഹത്യാനിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയെ നിയമിച്ചത്. ടെറ്റ്സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ നിയമിച്ചത്. ജനങ്ങളിലെ ഏകാന്തതയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക, ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് സമഗ്രമായ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് മന്ത്രിയുടെ ചുമതലകള്‍. 2018ല്‍ ബ്രിട്ടണിലാണ് ആദ്യമായി ഏകാന്തതക്ക് മന്ത്രി എന്ന ആശയം രൂപം കൊള്ളുന്നത്.
കോവിഡ് മഹാമാരി വന്നതിന് ശേഷം ജപ്പാനില്‍ സ്ത്രീകളുടെ ആത്മഹത്യനിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 880 സ്ത്രീകളാണ് ജപ്പാനില്‍ ആത്മഹത്യ ചെയ്തത്. ജപ്പാനിലെ ഭൂരിഭാഗം സ്ത്രീകളും അവിവാഹിതരാണ്, സ്ഥിരമായ ജോലികളില്ലാത്തതിനാല്‍ തന്നെ ഭൂരിഭാഗം സ്ത്രീകളും ഒറ്റക്ക് നില്ക്കാന് പ്രയാസപ്പെടുന്നതായും പല അവസരങ്ങളിലും ജീവിതത്തില്‍ ഇതിനാല്‍ പതറിപോകുന്നതായും ജപ്പാനിലെ പ്രമുഖ ആത്മഹത്യാ വിദഗ്ദന് വ്യക്തമാക്കി.
Adjust Story Font
16