ഇന്ദ്രജിത്തും അനു സിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന 'അനുരാധ Crime No.59/2019'; ലൊക്കേഷൻ ചിത്രങ്ങൾ കാണാം
ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ Crime No.59/2019' ചിത്രീകരണം പുരോഗമിക്കുകയാണ്

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ Crime No.59/2019' ചിത്രീകരണം പുരോഗമിക്കുകയാണ്. അനുസിത്താരയാണ് ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ് തിരക്കഥ.

ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ പീതാംബരൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. അനു സീതാരയാണ് അനുരാധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരഭി സന്തോഷ് ഇന്ദ്രജിത്തിന്റെ ഭാര്യയായും ബേബി അനന്യ മകളായും അഭിനയിക്കുന്നു.

ഗാര്ഡിയന് ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Adjust Story Font
16