സിറിയൻ ആഭ്യന്തരയുദ്ധത്തിന് പത്തുവർഷം
അഞ്ചു ലക്ഷത്തിലേറെ മരണം; അഭയാർഥികളായി മാറിയത് 50 ലക്ഷം പേർ

സിറിയൻ ആഭ്യന്തര യുദ്ധം നടന്ന് പത്തു വർഷം പിന്നിടുമ്പോഴും സിറിയയിൽ സമാധാനം ഇനിയും അകലെ. വിവിധ രാജ്യങ്ങളിലായുള്ള അമ്പതു ലക്ഷം സിറിയൻ അഭയാർഥികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി തുടരുകയാണ്. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായി പല രാജ്യങ്ങളും സിറിയക്കു മേൽ ആക്രമണം തുടരുന്ന സാഹചര്യമാണുള്ളത്.
ഏകാധിപതി ബശ്ശാർ അൽഅസദിനെതിരെ സിറിയയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം പത്തുവർഷമായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. 2011 മാർച്ച് പകുതിയോടെയാണ് രാജ്യത്ത് ബശ്ശാറിനെതിരെ ആദ്യമായി പ്രതിഷേധം ഉയർന്നത്. ജനകീയ ചെറുത്തുനിൽപ്പിനെ ചോരയിൽ മുക്കി കൊല്ലാനായിരുന്നു ബശ്ശാറുൽ അസദിെന്റെ നീക്കം.
റഷ്യയും ഇറാനും നൽകിയ സഹായം ഉപയോഗിച്ചായിരുന്നു ഈ കിരാത നടപടി. സ്ഥായിയായ ആഭ്യന്തരയുദ്ധത്തിലേക്കു കാര്യങ്ങൾ കൈവിട്ടതും അതോടെയാണ്. അമേരിക്കയും സഖ്യകക്ഷികളും വിമതരോടൊപ്പം നിലയുറപ്പിച്ചതോടെ സംഘർഷത്തിന് വ്യാപ്തി കൂടി. ആഭ്യന്തര കലഹത്തിലൂടെ ഇതിനകം കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തിലധികം മനുഷ്യരാണ്. 10 ലക്ഷത്തിലധികം പേർ കടുത്ത ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
രണ്ടു കോടിയിലധികം പേരുടെ വസതികൾ തകർന്നതും സിറിയൻ സംഘർഷത്തിെന്റെ ബാക്കിപത്രമാണ്. അഭയാർഥികളായി മാറിയ 50 ലക്ഷത്തിലധികം പേർക്ക് അടുത്തൊന്നും സിറിയയിലേക്ക് മടങ്ങാനുള്ള സാധ്യതയും അടയുകയാണ്.
Adjust Story Font
16