പരിക്ക്: വിംബിള്‍ഡണില്‍ അസരങ്ക ഇറങ്ങില്ല
Sports

പരിക്ക്: വിംബിള്‍ഡണില്‍ അസരങ്ക ഇറങ്ങില്ല

മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടോറിയ അസരങ്ക വിംബിള്‍ഡണില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് അസരങ്കയുടെ പിന്‍മാറ്റം

മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്‌ടോറിയ അസരങ്ക വിംബിള്‍ഡണില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് അസരങ്കയുടെ പിന്‍മാറ്റം. ടൂര്‍ണമെന്റില്‍ ആറാം സീഡാണ് 26 കാരിയായ ബലാറസ് താരം. അസരങ്ക രണ്ടു തവണ വിംബിള്‍ഡണ്‍ സെമിയിലെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ പരിക്കേറ്റ് പിന്‍മാറിയ ശേഷം അസരങ്ക പിന്നീട് കോര്‍ട്ടിലെത്തിയിട്ടില്ല. എന്നാല്‍ വിംബിള്‍ഡണില്‍ പരിക്ക് മാറിയെത്തുമെന്നാണു കരുതിയിരുന്നത്.