പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍
Sports

പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍

36ആം വയസിലാണ് താരത്തിന്റെ നേട്ടം. ലോക ടെന്നീസ് ടൂര്‍ണമെന്റില്ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോബിന്‍ ഹാസെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍. റാഫേല്‍ നദാലിനെ മറികടന്നാണ് ഫെഡറര്‍ നേട്ടം കൈവരിച്ചത്.36ആം വയസിലാണ് താരത്തിന്റെ നേട്ടം. ലോക ടെന്നീസ് ടൂര്‍ണമെന്റില്ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോബിന്‍ ഹാസെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ആദ്യ സെറ്റ് അടിയറവ് പറഞ്ഞ ശേഷമാണ് ശക്തമായി തിരിച്ചുവന്ന ഫെഡറര്‍ മത്സരം സ്വന്തമാക്കിയത്. സ്കോര്‍ 4-6, 6-1, 6-1. ഒന്നാം സ്ഥാനത്തെത്തുക എന്നത് ടെന്നീസിലെ ഏറ്റവും വലിയ നേട്ടമാണെന്നും പ്രായമാകും തോറും പരിശ്രമം കഠിനമാണെന്നും ഫെഡറര്‍ പറഞ്ഞു. ഒന്നാം സ്ഥാനത്തെത്താന്‍ കഠിന പ്രയത്നം ചെയ്ത ഒരാളില്‍ നിന്നാണ് ആ ബഹുമതി തിരിച്ചുപിടിക്കുന്നത്. ഇതൊരു സ്വപ്ന നേട്ടമാണ് - ഫെഡെക്സ് പറഞ്ഞു.