ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് വിജയത്തുടക്കം
Sports

ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് വിജയത്തുടക്കം

റിയോ ഒളിംപിക്സിന്‍റെ ആറാം ദിനം ഇന്ത്യക്ക് ആശ്വാസമായത് ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്‍റെയും സൈനയുടെയും ജയം.

ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാളിനും പിവി സിന്ധുവിനും വിജയ തുടക്കം. സൈന ബ്രസീലിന്‍റെ ലൊഹാനി വിസെന്‍റെയെ ആണ് തോല്‍പിച്ചത്. സിന്ധു ഹംഗറിയുടെ ലോറ സറോസിക്കെതിരെ അനായാസ ജയം നേടി.

റിയോ ഒളിംപിക്സിന്‍റെ ആറാം ദിനം ഇന്ത്യക്ക് ആശ്വാസമായത് ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്‍റെയും സൈനയുടെയും ജയം. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ സൈന ബ്രസീലിന്‍റെ ലൊഹാനി വിസെന്‍റെയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത് രണ്ട് ഗെയിമുകളും സൈന 21-17ന് നേടി.

ഗ്രൂപ്പ് ജിയില്‍ യുക്രൈന്‍റെ മാരിജ യുലീറ്റിനക്കെതിരെ ഞായറാഴ്ചയാണ് സൈനയുടെ അടുത്ത മത്സരം. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവും ജയത്തോടെ തുടങ്ങി. ലോക പത്താം റാങ്ക് താരമായ സിന്ധു ഹംഗറിയുടെ ലാറ സറോസിയെയാണ് തോല്‍പിച്ചത്.

കാനഡയുടെ മിഷേല്‍ ലിയാണ് സിന്ധുവിന്‍റെ അടുത്ത എതിരാളി. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ഇരുവര്‍ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.