സൈനയെയും സിന്ധുവിനെയും കാത്തുനിന്ന ആ സ്‍പെഷ്യല്‍ ആരാധിക ആരാണെന്ന് അറിയാമോ ?
Sports

സൈനയെയും സിന്ധുവിനെയും കാത്തുനിന്ന ആ സ്‍പെഷ്യല്‍ ആരാധിക ആരാണെന്ന് അറിയാമോ ?

ഗ്ലാസ്‍ഗോയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവിന്റെയും സൈന നെഹ്‍വാളിന്റെയും കുതിപ്പ് വെള്ളിയിലും വെങ്കലത്തിലുമാണ് അവസാനിച്ചത്.

ഗ്ലാസ്‍ഗോയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവിന്റെയും സൈന നെഹ്‍വാളിന്റെയും കുതിപ്പ് വെള്ളിയിലും വെങ്കലത്തിലുമാണ് അവസാനിച്ചത്. സെമിയില്‍ സൈന തോറ്റപ്പോള്‍ കലാശപ്പോരില്‍ ജാപ്പനീസ് താരത്തോടാണ് സിന്ധു കളി കൈവിട്ടത്.

എന്നാല്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. ശരിക്കും അഭിമാനിക്കാവുന്ന നിമിഷങ്ങള്‍. കലാശപ്പോര് നടന്ന ദിവസം സൈനയെയും സിന്ധുവിനെയും കാത്ത് നൂറുകണക്കിന് ആരാധകര്‍ക്കിടയില്‍ ഒരു സ്‍പെഷ്യല്‍ ആരാധികയുമുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന വേദിക്ക് പുറത്ത് ഇന്ത്യന്‍ താരങ്ങളെ കാത്തുനില്‍ക്കുകയായിരുന്നു ആ സ്ത്രീ. ലക്ഷ്യം വേറൊന്നുമല്ല, ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നിന്നൊരു സെല്‍ഫിയെടുക്കണം. ഇവരുടെ പേര് ടോണി മാര്‍ട്ടിന്‍. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിന്റെ അമ്മയാണ് ടോണി മാര്‍ട്ടിന്‍. സൈനക്കും സിന്ധുവിനുമൊപ്പം സെല്‍ഫിയുമെടുത്ത് സൈനയുടെ പിതാവ് ഹാര്‍വിര്‍ നെഹ്‌വാളിനെയും സിന്ധുവിന്റെ അമ്മ വിജയലക്ഷ്മിയെയും കണ്ട് ആശംസയര്‍പ്പിച്ചുമാണ് ടോണി മാര്‍ട്ടിന്‍ ഗ്ലാസ്‌ഗോയില്‍ നിന്നു മടങ്ങിയത്.