Kerala

കന്യാസ്ത്രീകളെ സമരത്തിലേക്കെത്തിച്ചത് പൊലീസും സർക്കാരും ചേര്‍ന്നെന്ന് എം.എം ഹസ്സന്‍

കന്യാസ്ത്രീകളെ സമരത്തിലേക്കെത്തിച്ചത് പൊലീസും സർക്കാരും ചേര്‍ന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ . പി.കെ ശശിക്കെതിരായ എം.എൽ.എക്കെതിരായ പരാതി സർക്കാരും സി.പി.എമ്മും പൂഴ്ത്തി വച്ചിരിക്കുകയാണ്. വേട്ടക്കാരെ സഹായിക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നതെന്നും ഹസന്‍ കൊച്ചിയില്‍ പറഞ്ഞു.

പി.കെ ശശി എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മറ്റി സമരം നടത്തി. കെ.പി.സി.സി രാഷ്ട്രീയ നിർവ്വാഹക സമിതി അംഗം ബെന്നി ബഹനാൻ സമരം ഉദ്ഘാടനം ചെയ്തു. പരാതി പൊലീസിനു കൈമാറാതെയിരുന്ന കോടിയേരി ബാലകൃഷ്ണനെ അറസ്റ്റു ചെയണമെന്ന് ബെന്നി ബഹനാൻ ആവശ്യപെട്ടു. നിയമ മന്ത്രിയായ എ.കെ ബാലൻ ഭരണ ഘടനക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും ബാലനും രാജിവയ്ക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.