Gulf

അബൂദബിയുടെ ആവാസ സ്ഥലങ്ങളിലെ കുറവ് ശരാശരി ഒരു ശതമാനം മാത്രം

അബൂദബിയുടെ ആവാസ സ്ഥലങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കുറവ് ശരാശരി ഒരു ശതമാനം മാത്രം. പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

അബൂദബി പരിസ്ഥിതി ഏജൻസി 2013 മുതലുള്ള എമിറേറ്റിലെ സ്വാഭാവിക ആവാസ സ്ഥലങ്ങൾ സംബന്ധിച്ച് നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ദഫ്റ മേഖലയലെ മരുപ്രദേശങ്ങൾ, അബൂദബി സിറ്റിയിലെ കണ്ടൽക്കാടുകൾ തുടങ്ങിയവയെല്ലാം അവലോകനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

എമിറേറ്റിലെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ, തീരപ്രദേശങ്ങൾ എന്നിവക്ക് വളരെ അനുകൂലമായ സ്ഥലമാണ് ഇതെന്ന് ഇൗദ് സെക്രട്ടറി ജനറൽ റസാൻ ഖലീഫ ആൽ മുബാറക് പറഞ്ഞു. കുറഞ്ഞത് 80 ശതമാനം സ്വാഭാവിക കര-കടൽ ആവാസ സ്ഥലങ്ങൾ സംരക്ഷിക്കുകയെന്ന അബൂദബി സർക്കാരിന്റെ ലക്ഷ്യത്തോട് പ്രതിബദ്ധത പുലർത്തി എമിറേറ്റിലെ ദുർബല ആവാസ സ്ഥലങ്ങൾ കൈാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചുമതല ഇൗദിനാണ്.