Football

യുവേഫ നേഷന്‍സ് ലീഗ്;  സ്പെയിനും ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും ജയം

യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിനും ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും ജയം. ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ഗോളിനാണ് സ്പെയിന്‍ തകര്‍ത്തത്. സൌള്‍, അസന്‍സിയോ, റോഡ്രിഗോ, ഇസ്കോ, സെര്‍ജിയോ റാമോസ് എന്നിവരാണ് സ്കോറര്‍മാര്‍

മാര്‍കസ് റാഷ്ഫോഡിന്റെ ഏക ഗോളിലാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് ഐസ്‌ലന്‍ഡിനെതിരെ ബെല്‍ജിയത്തിന്റെ ജയം. റൊമേലു ലുക്കാക്കു ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഈഡന്‍ ഹസാര്‍ഡും ലക്ഷ്യം കണ്ടു.