Cricket

ഒാവൽ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് മോശം തുടക്കം

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 464 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്തു. അലിസ്റ്റര്‍ കുക്കും ജോ റൂട്ടും സെഞ്ചുറി നേടി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ഹനുമന്‍ വിഹാരിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ശിഖർ ധവാന്‍ ഒന്നും ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്‍ലിയും റണ്ണെടുക്കാതെ പുറത്തായി. അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായി മുന്‍ ഇംഗ്ലണ്ട് നായകന്‍. കുക്കിന്റെ മുപ്പത്തിമൂന്നാം സെഞ്ച്വറിയാണിത്.