Cricket

പ്രണയം വെളിപ്പെടുത്തി സഞ്ജു വി സാംസണ്‍

ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സിന് തയ്യാറെടുക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. അഞ്ച് വര്‍ഷമായി കാത്തുവെച്ചിരുന്ന പ്രണയ രഹസ്യവും വിവാഹ വാര്‍ത്തയും ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ താരം കാമുകിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു.

2013ല്‍ മാര്‍ ഇവാനിയോസിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം. തിരുവനന്തപുരം സ്വദേശിയായ ചാരുലതയാണ് സഞ്ജുവിന്റെ പ്രണയിനി. ഇത്രയും കാലം ഒളിച്ചുവെച്ചതിന് സഞ്ജുവിന് കാരണങ്ങളുണ്ട്. ജീവിതത്തിലും കരിയറിലും ജീവിത സഖിയുടെ നിറഞ്ഞ പിന്തുണയാണ് സഞ്ജുവിന്റെ പ്രതീക്ഷ.

മാതൃഭൂമി ദിനപ്പത്രം സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി രമേശ് കുമാറിന്റെയും ആര്‍ രാജശ്രീയുടെയും മകളാണ് ചാരുലത. ഡിസംബറിലാകും വിവാഹം.