സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍
Automobile

സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍

മിഡ്​സൈസ്​ സെഡാൻ ഹോണ്ട സിറ്റിയാണ്​ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട കാർ. ഫോക്​സ്​വാഗൺ പോളോ രണ്ടാം സ്ഥാനം നേടിയപ്പോൾ നിസാൻ മൈക്ര മൂന്നാം സ്ഥാനത്തെത്തി.

നിരവധി കാർ കമ്പനികളും മോഡലുകളും ഇന്ത്യൻ വിപണിയിൽ നിലവിൽ ഉണ്ട്​. ഇതിൽ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട മോഡലേതാണ്​ ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടാകും. സ്​കൂട്ടറുകളുടെ കാര്യത്തിലാണെങ്കിൽ ഗിയർലെസ്സ്​ സ്​കൂട്ടറുകളായിരിക്കും സ്​​ത്രീകൾക്ക്​ പ്രിയപ്പെട്ടതായി ഉണ്ടാവുക.കാറുകളിൽ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട ബ്രാൻറും മോഡലും സംബന്ധിച്ച്​ സർവേ നടത്തിയിരിക്കുകയാണ്​ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിമോൺ ഏഷ്യ എന്ന കമ്പനി. 2017 വുമൺ ഒാ​േട്ടാമോട്ടീവ്​ ബൈയേഴ്​സ്​ സ്​റ്റഡി എന്ന പേരിലാണ്​ കമ്പനി സർവേ നടത്തിയിരിക്കുന്നത്​.

രാജ്യത്തെ 28 നഗരങ്ങളിലായി 21 മുതൽ 45 വയസുവരെ പ്രായമുള്ള 3945 വനിതകളെ പ​െങ്കടുപ്പിച്ചാണ്​ സർവേ നടത്തിയത്​. സർവേ റിപ്പോർട്ട്​ പ്രകാരം മിഡ്​സൈസ്​ സെഡാൻ ഹോണ്ട സിറ്റിയാണ്​ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട കാർ. ഫോക്​സ്​വാഗൺ പോളോ രണ്ടാം സ്ഥാനം നേടിയപ്പോൾ നിസാൻ മൈക്ര മൂന്നാം സ്ഥാനത്തെത്തി.. എന്നാൽ ബ്രാൻറ്​ വാല്യു മാത്രം പരിഗണിക്കുകയാണെങ്കിൽ ഫോക്​സ്​ വാഗൺ കാറുകൾക്കാണ്​ ഒന്നാം സ്ഥാനം. സർവീസിങ്ങിൽ നിസാനും വിൽപനാനന്തര സേവനത്തിൽ ടോയോട്ടയും മുന്നിലെത്തി

കടപ്പാട്: മാധ്യമം.