വിജയയാത്രക്ക് ഇന്ന് സമാപനം; അമിത് ഷാ ഇന്ന് കേരളത്തില്‍
ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് 5.30നാണ് സമാപന സമ്മേളനം

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അമിത് ഷാ വിജയയാത്രയുടെ വേദിയിലെത്തുക. രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.
കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് 5.30നാണ് സമാപന സമ്മേളനം.
Next Story
Adjust Story Font
16