Top

അലി അക്ബറിന്‍റെ 'വാരിയംകുന്ന'നായി തലൈവാസല്‍ വിജയ്

ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ ഈ പ്രഖ്യാപനം നടത്തിയത്

MediaOne Logo

  • Updated:

    2021-02-26 10:31:06.0

Published:

26 Feb 2021 10:31 AM GMT

അലി അക്ബറിന്‍റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്
X

1921 മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയി​ൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് തലൈവാസല്‍ വിജയ്. '1921, പുഴ മുതല്‍ പുഴ വരെ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ ഈ പ്രഖ്യാപനം നടത്തിയത്​. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റെയെന്ന്​ തലൈവാസൽ വിജയ് പറഞ്ഞു.​ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില കഥാപാത്രങ്ങൾ ​ചെയ്യാൻ നമുക്ക് ആവേശം തോന്നും. ഇത്​ അത്തരത്തിലുള്ള ഒരു സിനിമയാണ്. അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമ നിർമിക്കാനായി പണം ആവശ്യപ്പെട്ട്​ നിരവധി തവണ സോഷ്യൽ മീഡിയിൽ അലി അക്​ബർ ലൈവിൽ വന്നിരുന്നു. വാരിയം കുന്ന​ത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ ജീവിതത്തെ ആസ്​പദമാക്കി ആഷിഖ്​ അബു സിനിമ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ അലി അക്ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്​.

TAGS :
Next Story