LiveTV

Live

Alathur

സംഘർഷമുണ്ടായ ആലത്തൂർ മണ്ഡലത്തിലെ ഗോവിന്ദാപുരത്ത് വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു

സംഘർഷമുണ്ടായ ആലത്തൂർ മണ്ഡലത്തിലെ ഗോവിന്ദാപുരത്ത് വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു

കഴിഞ്ഞദിവസം സംഘർഷമുണ്ടായ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ഗോവിന്ദാപുരം വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. അംബേദ്കർ കോളനി കടുത്ത എം പുതൂർ സ്കൂളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ തമിഴ്നാട് അതിർത്തി ഗ്രാമമായ ഗോവിന്ദ പുരത്തെ അംബേദ്കർ കോളനിയിൽ കഴിഞ്ഞദിവസം സംഘർഷമുണ്ടായിരുന്നു. പരിക്കേറ്റ ആറ് പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. വോട്ടെടുപ്പിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ഗോവിന്ദപുരം എം പുതൂർ സ്കൂളിലെ മൂന്ന് ബൂത്തുകളിലായി 2988 വോട്ടർമാരാണുള്ളത്. രാവിലെ 7 മണി മുതൽ തന്നെ വലിയ തിരക്കാണ് വോട്ടിംഗ് കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്.

കേരള - തമിഴ്നാട് പോലീസിന്റെ സുരക്ഷ അംബേദ്കർ കോളനിയിലും വോട്ടെടുപ്പ് നടക്കുന്ന സ്കൂളിലും ഏർപ്പെടുത്തിയിട്ടുണ്ട്.