ചിത്രം തെളിഞ്ഞു; നേമത്ത് മുരളീധരന് ഗംഭീര സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍
മുരളീധരന് നേമത്തേക്ക് എന്ന പ്രഖ്യാപനം വന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായി

സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി നേമം. കെ.മുരളീധരന് അങ്കം കുറിക്കാനെത്തിയതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുരളിക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
മുരളീധരന് നേമത്തേക്ക് എന്ന പ്രഖ്യാപനം വന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായി. ബൈക്ക് റാലിയോടെയാണ് അവര്‍ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. നാളെ മണ്ഡലത്തിലേക്ക് എത്തുന്ന സ്ഥാനാര്‍ഥിക്ക് ഗംഭീര സ്വീകരണം ഒരുക്കാനാണ് തീരുമാനം. നേമത്ത് യു.ഡി.എഫിന് വിജയം ഉറപ്പാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. നാളെ കെ.മുരളീധരനെത്തുന്നതോടെ മണ്ഡലത്തില്‍ പ്രചാരണം കൊഴുക്കും. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച എല്‍.ഡി.എഫ് മണ്ഡലത്തില്‍ സജീവമാണ്. കുമ്മനം രാജശേഖരനും വോട്ടര്‍മാരിലേക്ക് ഇറങ്ങി കഴിഞ്ഞു. പോരാട്ടം കനത്തതോടെ വോട്ടര്‍മാരും ആകാംക്ഷയിലാണ്.
Adjust Story Font
16