LiveTV

Live

A4 AUTO

എം.ജി ഹെക്ടര്‍ ബുക്കിംങ് നിര്‍ത്തുന്നു

ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് വാഹനം നിര്‍മ്മിക്കാനാവാത്തതിനാലാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം 

എം.ജി ഹെക്ടര്‍ ബുക്കിംങ് നിര്‍ത്തുന്നു

ഇന്ത്യന്‍ വാഹന വിപണിയിലിപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണിപ്പോള്‍ എം.ജി ഹെക്ടര്‍. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഷാങ്ഹായ് ഓട്ടേമോട്ടീവിന് കീഴിലുള്ള എം.ജി മോട്ടോഴ്സാണ് എം.ജി ഹെക്ടറിനെ ഇന്ത്യയിലെത്തിച്ചത്. ഔദ്യോഗിക ലോഞ്ചിംങ്ങിന് മുന്നേ തന്നെ കമ്പനി പ്രതീക്ഷിച്ചതിലുമധികം ബുക്കിംങ് വാഹനത്തിന് ലഭിച്ചു. 21,000 ത്തിലധികം ബുക്കിംങ്ങുകളാണ് 45 ദിവസത്തിനുള്ളില്‍ വാഹനത്തിന് ലഭിച്ചത്. എന്നാലിപ്പോള്‍ വാഹനത്തിന്‍റെ ബുക്കിംങ് താല്‍ക്കാലികമായി നിര്‍ത്താനൊരുങ്ങുകയാണ് കമ്പനി.

എം.ജി ഹെക്ടര്‍ ബുക്കിംങ് നിര്‍ത്തുന്നു

ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് വാഹനം നിര്‍മ്മിക്കാനാവാത്തതിനാലാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഈ വർഷം ഒക്ടോബറോടെ ഹലോൽ നിർമാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷൻ കപ്പാസിറ്റി 3,000 യൂണിറ്റായി ഉയർത്താൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ ഇത് 2,000 യൂണിറ്റാണ്. ബുക്കിങ്ങിൽ ഹെക്ടറിന്‍റെ ഉയർന്ന വകഭേദങ്ങളായ സ്മാർട്ട്, ഷാർപ്പ് മോഡലുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. 50 ശതമാനം ആളുകളും പെട്രോൾ മോഡലാണ് ബുക്കിങ്ങിനായി തിരഞ്ഞെടുത്തതെന്ന് കമ്പനി അറിയിച്ചു. ഹെക്ടറിന് 12.18 ലക്ഷം രൂപ മുതൽ 16.88 ലക്ഷം രൂപ വരെയാണ് എം.ജി ഹെക്ടറിന്‍റെ വില.