Top

'സിനിമയുടെ രാഷ്ട്രീയം പേടി, പ്രമുഖ ചാനലുകൾ നിരസിച്ചു, ഹിറ്റാക്കിയത് പെണ്ണുങ്ങള്‍'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ 50ാം ദിവസത്തില്‍ ജിയോ ബേബി

'ഈ സിനിമ ടിവിയിൽ കാണിക്കാൻ പറ്റില്ല. പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുമ്പോഴും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ് ടി.വി പ്രോഗ്രാം തലപ്പത്തുള്ളവര്‍ പറഞ്ഞത്'

MediaOne Logo

  • Updated:

    2021-03-07 05:56:52.0

Published:

7 March 2021 5:56 AM GMT

സിനിമയുടെ രാഷ്ട്രീയം പേടി, പ്രമുഖ ചാനലുകൾ നിരസിച്ചു, ഹിറ്റാക്കിയത് പെണ്ണുങ്ങള്‍; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ 50ാം ദിവസത്തില്‍ ജിയോ ബേബി
X

ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി നിരവധി പ്രേക്ഷക-നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സിനിമയുടെ രാഷ്ട്രീയം കാരണം പ്രമുഖ ചാനലുകള്‍ നിരസിച്ചതായും പിന്നീട് സിനിമ ഹിറ്റാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണെന്നും സംവിധായകന്‍ ജിയോ ബേബി. പല ടി.വി ചാനലുകളിലേയും പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ സിനിമക്കനുകൂലമായി സംസാരിച്ചാല്‍ സിനിമ എടുക്കില്ലെന്ന് പറഞ്ഞതായും മാധ്യമ മേഖലയിലെ സ്ത്രീ വിവേചനമാണ് ഇത് കാണിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.

ഈ സിനിമ ടിവിയിൽ കാണിക്കാൻ പറ്റില്ല. പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുമ്പോഴും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ്. മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്. ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്ന് പറഞ്ഞതായും ജിയോ ബേബി പറഞ്ഞു. വമ്പന്‍ ഒ.ടി.ടി കമ്പനികള്‍ നിരസിച്ച സിനിമ പിന്നീട് നീ സ്ട്രീം എന്ന ഒ.ടി.ടി കമ്പനി ഏറ്റെടുക്കുകയും ഇവിടുത്തെ സ്ത്രീകള്‍ കട്ടക്ക് കൂടെ നില്‍ക്കുകയുമായിരുന്നുവെന്ന് ജിയോ പറഞ്ഞു. ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളെയും ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെയുമാണ് സിനിമ ഹിറ്റായതിലൂടെ മാറ്റിമറിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

ലോക മാധ്യമങ്ങൾ വാഴ്‌ത്തിയ സിനിമയുടെ തമിഴ്, തെലുഗു റീമേക്ക് അവകാശങ്ങൾ വിറ്റതായും ഹിന്ദി റീമേക്ക് അവകാശങ്ങള്‍ നല്‍കുന്നതിന്‍റെ സംസാരങ്ങൾ നടക്കുന്നതായും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. 'ബൂമറാംഗ്' 'ബിസ്‍കോത്ത്' എന്നീ ചിത്രങ്ങളൊരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുഗ് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.

ये भी पà¥�ें- 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തമിഴിലേക്കും തെലുഗിലേക്കും റീമേക്ക് ചെയ്യുന്നു

ടോവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി വഴിയാണ് ചിത്രം പുറത്തിറങ്ങിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും ഒരുമിച്ച ചിത്രം വലിയ രീതിയിലാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്തത്.

സംവിധായകന്‍ ജിയോ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്:

മഹത്തായ പ്രേക്ഷകർ...

പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ..അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് ടി.വി ചാനലിലെ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ പറഞ്ഞു. അപ്പോൾ അവരോടു ഞാൻ ചോദിച്ചു എന്നാൽ നിങ്ങൾക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി..ഞങ്ങൾ പെണ്ണുങ്ങൾ പറഞ്ഞാൽ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി. സ്ത്രീ വിവേചനത്തിന്‍റെ മീഡിയ ഇടങ്ങൾ. ഒരു ചാനൽ തലവൻ നിർമ്മാതാവ് @jomonspics നോട്പറഞ്ഞത്, ഈ സിനിമ ടീവിയിൽ കാണിക്കാൻ പറ്റില്ല എന്നാണ്, പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ്. മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്. ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു. വമ്പൻ ഒ.ടി.ടികൾ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു. ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളർന്നുപോയ ദിവസങ്ങൾ...ഒടുവിൽ ഞങ്ങളുടെ അന്വേഷണം Neestream ൽ എത്തുന്നു അവർ കട്ടക്ക് കൂടെ കൂടുന്നു...സിനിമ നിങ്ങളിലേക്ക്...ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്..നിങ്ങൾ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്...ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളേ ആണ്...സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചത് നിങ്ങൾ ആണ്...ലോക മാധ്യമങ്ങൾ സിനിമയെ വാഴ്‌ത്തി...തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങൾ വിറ്റു.. ഹിന്ദിയുടെ സംസാരങ്ങൾ നടക്കുന്നു...കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള കടപ്പാട് തീർക്കാൻ ആവില്ല ഞങ്ങൾക്ക്...കടങ്ങളേ തീർക്കാൻ ആവൂ കടപ്പാടുകൾ ബാക്കി ആണ്...പ്രേക്ഷകരെ നിങ്ങൾ ആണ് മഹത്തായവർ

മഹത്തായ പ്രേക്ഷകർ...💕 പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ.. അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട്...

Posted by Jeo Baby on Saturday, March 6, 2021
TAGS :

Next Story