ടി.പി വധക്കേസ് പ്രതികൾക്ക് സഹായം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തൃശ്ശൂരിൽ കൊണ്ടുപോയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായതിൽ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
എഎസ്ഐ ജോയിക്കുട്ടി, സി.പി.ഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. ചട്ടം ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ വാഹനത്തിൽ കൊടി സുനിയെ കൊണ്ടുപോയി എന്ന് കണ്ടെത്തിയിരുന്നു. ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലാണ് കൊടി സുനിയെ കൊണ്ടുപോയത്.
Next Story
Adjust Story Font
16