Quantcast

തായ്‍ലാന്‍ഡില്‍ കോവിഡ് ചികിത്സക്ക് ശേഷം പിഞ്ചുകുഞ്ഞിന്‍റെ കണ്ണുകള്‍ നീലയായി മാറി

ഫ്രൊണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് എന്ന മെഡിക്കൽ ജേണലിലാണ് ഇതും സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Sep 2023 5:24 AM GMT

Babys Dark-Brown Eyes
X

നിറംമാറ്റം സംഭവിച്ച കുഞ്ഞിന്‍റെ കണ്ണുകള്‍(രണ്ടാമത്തേത്)

ബാങ്കോക്ക്: തായ്‍ലാന്‍ഡില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കണ്ണുകള്‍ കോവിഡ് ചികിത്സക്ക് ശേഷം നീലയായി മാറി. കടുത്ത തവിട്ടു നിറത്തിലുള്ള കണ്ണുകള്‍ക്കാണ് നിറംമാറ്റം സംഭവിച്ചത്. ഫ്രൊണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് എന്ന മെഡിക്കൽ ജേണലിലാണ് ഇതും സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നു ദിവസമായി ഫാവിപിരാവിർ മരുന്നാണ് കുട്ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മരുന്ന് കഴിച്ച് 18 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം മാറുകയായിരുന്നു. നിറവ്യത്യാസം നിരീക്ഷിച്ചതിന് ശേഷം ചികിത്സ നിർത്താൻ ഡോക്ടര്‍ നിര്‍‌ദേശിച്ചു. ഫാവിപിരാവിർ നിർത്തി അഞ്ച് ദിവസത്തിന് ശേഷം കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം പഴയപോലെ തവിട്ടുനിറമാവുകയും ചെയ്തു. "ചർമ്മം, നഖങ്ങൾ തുടങ്ങിയ മറ്റ് ഭാഗങ്ങളിൽ നീലകലർന്ന നിറവ്യത്യാസമൊന്നും കണ്ടില്ല. ഫാവിപിരാവിർ മൂലമുണ്ടാകുന്ന കോർണിയയുടെ നിറവ്യത്യാസം കാരണം ഗുളിക നിർത്താൻ ശിശുരോഗ വിദഗ്ധന്‍ ഉപദേശിച്ചു.മരുന്ന് നിർത്തിയതിന് ശേഷം അഞ്ചാം ദിവസം കോര്‍ണിയയുടെ നിറം സാധാരണ പോലെയായി''മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ ഇന്ത്യയിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാവിപിരാവിർ ചികിത്സയുടെ ഭാഗമായി ഇരുപതുകാരന്‍റെ കടുത്ത നീലനിറമുള്ള കണ്ണുകള്‍ ഇളം നീലയായി മാറിയിരുന്നു.2022-ൽ തായ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഫാവിപിരാവിർ നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ നല്‍കാവൂ എന്നാണ് നിര്‍ദേശം.

TAGS :

Next Story