Quantcast

ഐഫോണ്‍ 7 ന് 7000 രൂപ വിലക്കുറവുമായി ഓണ്‍ലൈന്‍ വില്‍പ്പന

MediaOne Logo

Alwyn

  • Published:

    27 May 2018 8:34 PM GMT

ഐഫോണ്‍ 7 ന് 7000 രൂപ വിലക്കുറവുമായി ഓണ്‍ലൈന്‍ വില്‍പ്പന
X

ഐഫോണ്‍ 7 ന് 7000 രൂപ വിലക്കുറവുമായി ഓണ്‍ലൈന്‍ വില്‍പ്പന

ആപ്പിള്‍ പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 7 ന് വന്‍വിലക്കുറവുമായി ഓണ്‍ലൈന്‍ വാണിജ്യ രംഗത്തെ പ്രമുഖരായ സ്‍നാപ്ഡീല്‍

ആപ്പിള്‍ പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 7 ന് വന്‍വിലക്കുറവുമായി ഓണ്‍ലൈന്‍ വാണിജ്യ രംഗത്തെ പ്രമുഖരായ സ്‍നാപ്ഡീല്‍. ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ മുന്നില്‍കണ്ട് ഐഫോണ്‍ 7 ന് 7000 രൂപയാണ് സ്‍നാപ്ഡീലില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. യെസ് ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് 7000 രൂപ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. ഐഫോണ്‍ 7 നൊപ്പം 7 പ്ലസിനും ഇതേ വിലക്കുറവുണ്ട്. കൂടാതെ 1 ജിബി വൊഡാഫോണ്‍ ഡാറ്റ റീച്ചാര്‍ജ് ചെയ്താല്‍ 9 ജിബി ഡാറ്റ അധികമായും സൌജന്യമായും ലഭിക്കും. ഇതിനൊപ്പം എക്സ്ചേഞ്ചിനാണെങ്കില്‍ ഉപഭോക്താവ് നല്‍കുന്ന ഫോണിനെ അടിസ്ഥാനമാക്കി 20,000 രൂപ വരെ വിലക്കിഴിവിനുള്ള സാധ്യതയും സ്‍നാപ്ഡീല്‍ തുറന്നിടുന്നു. ഇതുകൂടാതെ ഓരോ മണിക്കൂറിലും തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കുറവും ഓഫറുകളുമാണ് ഈ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലുള്ളത്.

TAGS :
Next Story