Quantcast

ഐ ഫോൺ 13: ഫ്ലിപ്‌കാർട്ടിലും ആമസോണിലും കിടിലൻ ഓഫറിൽ കിട്ടും; പക്ഷേ, ഇപ്പോൾ വാങ്ങരുത്

ഐ ഫോൺ 13 മോഹവിലക്ക് സ്വന്തമാക്കണമെങ്കിൽ ഉപഭോക്താക്കൾ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്

MediaOne Logo

Web Desk

  • Published:

    13 Jan 2023 4:29 PM GMT

ഐ ഫോൺ 13: ഫ്ലിപ്‌കാർട്ടിലും ആമസോണിലും കിടിലൻ ഓഫറിൽ കിട്ടും; പക്ഷേ, ഇപ്പോൾ വാങ്ങരുത്
X

ഐഫോൺ 13 ആമസോണിലും ഫ്ലിപ്‌കാർട്ടിലും വലിയ വിലക്കിഴിവോടെ വീണ്ടും ലഭ്യമാണ്. 8,901 രൂപ വരെ ഡിസ്‌കൗണ്ടിലാണ് ജനപ്രിയ ഫോൺ ലഭ്യമാവുക. ഐഫോൺ 13 നിലവിൽ 60,999 രൂപ പ്രാരംഭ വിലയിലാണ് ആപ്പിൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. റീട്ടെയിൽ വില 69,900 രൂപയാണെന്നും ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ലഭിക്കാവുന്ന മികച്ച ഓഫറാണിത്. എന്നാൽ, ഇപ്പോൾ ഐഫോൺ13 വാങ്ങാതിരിക്കുന്നതാണ് ഉചിതം.

ജനുവരി 15ന് ആമസോണിലും ഫ്ലിപ്‌കാർട്ടിലും വരാനിരിക്കുന്ന സെയിലുകൾ തന്നെയാണ് കാരണം. മൊബൈലുകൾക്കും ആക്സസറീസിനും മികച്ച ഓഫറുകളുമായി ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ വരാനിരിക്കുകയാണ്. ബിഗ് സേവിംഗ് ഡെയ്‌സുമായി ഫ്ലിപ്കാർട്ടും എത്തുന്നു. ജനുവരി 14 മുതൽ പ്രൈം ഉപയോക്താക്കൾക്ക് ആമസോൺ സെയിൽ ആരംഭിക്കും. ഐഫോൺ 13-ന് വമ്പിച്ച കിഴിവ് നൽകുമെന്നും ഇതുവരെയുള്ള വിൽപനയിലെ മികച്ച ഡീലായിരിക്കും ഇതെന്നും ആമസോൺ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

മറുവശത്ത്, പുതിയ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ 5G ഫോണുകൾക്ക് വിൽപ്പന സമയത്ത് ഏറ്റവും വലിയ കിഴിവ് ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. അതിനാൽ, ഐ ഫോൺ 13 മോഹവിലക്ക് സ്വന്തമാക്കണമെങ്കിൽ ഉപഭോക്താക്കൾ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. ഐഫോൺ 13ന് സമാനമായ വിലയ്ക്ക് ഐഫോൺ 14ന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാകാനും സാധ്യതയുണ്ട്.

ഇപ്പോൾ, ഫ്ലിപ്പ്കാർട്ടിൽ 73,990 രൂപ പ്രാരംഭ വിലയിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്തിട്ടുണ്ട്. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഫോണിന്റെ യഥാർത്ഥ വില 79,900 രൂപയാണ്.

TAGS :
Next Story