Quantcast

റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി ആമസോൺ

പുതിയ സമാർട്ട് ഫോൺ വാങ്ങാനും ടെലിവിഷൻ അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരം തന്നെയാണ്

MediaOne Logo

Web Desk

  • Updated:

    2022-01-17 13:24:44.0

Published:

17 Jan 2022 1:22 PM GMT

റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി ആമസോൺ
X

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി എത്തിരിക്കുകയാണ് ആമസോൺേ. ഇതോടെ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയ്‌ലിനാണ് ആമസോൺ തുടക്കം കുറിച്ചത്. ആമസോൺ പ്രൈം വരിക്കാർക്കാണ് ആദ്യ സെയ്ൽ ലഭ്യമാകുക. പ്രൈം അംഗത്വം ഇല്ലാത്തവർക്ക് ഇന്നു മുതൽ സെയ്‌ലിന്റെ ഭാഗമായ ഓഫറുകളും ഡീലുകളും ലഭ്യമാകും. ജനുവരി 20 വരെയാണ് ഗ്രേറ്റ് റിപബ്ലിക് ഡേ സെയ്ൽ നടക്കുക.

പുതിയ സമാർട്ട് ഫോൺ വാങ്ങാനും ടെലിവിഷൻ അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരം തന്നെയാണ്. അലക്‌സ പിന്തുണയോടെയുള്ള ഉപകരണങ്ങൾക്കും ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയ്‌ലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ഗ്രേറ്റ് റിപബ്ലിക് ഡേ സെയ്‌ലിനോടുബന്ധിച്ച് വിലക്കിഴിവിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ:

* അലക്‌സ വോയിസ് റിമോർട്ടോടു കൂടിയ ഫയർ ടിവി സ്റ്റിക്ക് -2799/- രൂപ

* അലക്‌സ വോയ്‌സ് റിമോർട്ടോടു ലൈറ്റോടു കൂടിയ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് - 2099/- രൂപ

* വിപ്രോ 9W എൽഇഡി സ്മാർട്ട് കളർ ബൾബോടു കൂടിയ ഫയർ ടിവി സ്റ്റിക്ക് എക്കോ സ്പീക്കർ കോംബോ - 5549/- രൂപ

* 6 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ ആമസോൺ കിൻഡിൽ 6,799 രൂപ

ഗെയ്മിങ് ലാപ്‌ടോപ്പ്:

Asus, HP, MSI തുടങ്ങിയ കമ്പനികളുടെ ഗെയ്മിങ് ലാപ്‌ടോപ്പുകൾക്കും ആമസോൺ റിപബ്ലിക് ദിന സെയ്ലിന്റെ ഭാഗമായി ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

*എച്ച്പി വിക്റ്റസ് (എഎംഡി റൈസൻ 5 5600H സിപിയു + റേഡിയോൺ RX5500M ജിപിയു): 57,990 രൂപ

*എംഎസ്ഐ ജിഎഫ്75 തിൻ (ഇന്റൽ ഐ5 - 10300H സിപിയു + എൻവിഡിയ ജിടിഎക്‌സ്1650 ജിപിയു): 59,990 രൂപ

* ASUS TUF ഡാഷ് എഫ്15 2021 (ഇന്റൽ കോർ ഐ5 - 11300H സിപിയു + ആർടിഎക്‌സ് 3050 Ti ജിപിയു): 80,900 രൂപ

*Acer നൈട്രോ 5 എഎൻ515-57 (ഇന്റൽ കോർ ഐ5 - 11400H സിപിയു + എൻവിഡിയ GeForce ആർടിഎക്‌സ് 3050 ജിപിയു): 71,490 രൂപ

സ്മാർട്ട് ടിവി:വീട്ടിലെ എന്റർടെയ്ൻമെന്റ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന സ്മാർട്ട് ടിവികൾ:

*റെഡ്മി 108 സെന്റീമീറ്റർ (43 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി: 22,999 രൂപ

*വൺപ്ലസ് 108 cm (43 ഇഞ്ച്) Y സീരീസ് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി: 25,999 രൂപ

*സാംസങ് 108 സെന്റീമീറ്റർ (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി: 36,990 രൂപ

*iFFALCON 108 cm (43 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയ്ഡ് സ്മാർട്ട് എൽഇഡി ടിവി: 23,991 രൂപ


വയർലെസ്സ് പവർ ബാങ്ക്: പവർ ബാങ്കുകൾ വളരെ സാധാരണമായി മാറിക്കഴിഞ്ഞു. ആമസോൺ റിപ്പബ്ലിക് ദിന സെയ്ലിന്റെ ഭാഗമായി ഓഫർ വിലയിൽ ലഭ്യമായ പവർ ബാങ്കുകൾ:

*Gionee 10000mAhലിഥിയം പോളിമർ വയർലെസ്സ് ചാർജിങ് പവർ ബാങ്ക്: 849 രൂപ

*Mi വയർലെസ് പവർ ബാങ്ക് 10000mAh: 2,499 രൂപ

*സാംസങ് വയർലെസ് പവർ ബാങ്ക് 10000mAh: 3,599 രൂപ

സ്മാർട്ട്‌ഫോണുകൾ: ആകർഷകമായ വിലക്കിഴിവിൽ ലഭ്യമായ മൂന്ന് സ്മാർട്ട്‌ഫോണുകൾ:

*ഐഫോൺ 12 (64 GB): 53,699 രൂപ

*വൺപ്ലസ് 9ആർ (128GB): 36,999 രൂപ

*സാംസങ് ഗാലക്സി എം52 5G (128GB): 24,999

TAGS :
Next Story