Quantcast

ടെസ്റ്റ് പരമ്പരയുടെ ട്രോഫി വാങ്ങാന്‍ ശ്രീലങ്കന്‍ ടീം എത്തിയത് പരിശീലന ജഴ്‌സിയിട്ട്; ബംഗ്‌ളദേശിനെ കൊച്ചാക്കിയതെന്ന് ആരാധകര്‍

MediaOne Logo

Sports Desk

  • Published:

    5 April 2024 2:29 PM GMT

srilanka
X

ഇംഗ്‌ളണ്ട് ഓസ്‌ട്രേലിയ, ഇന്ത്യ പാകിസ്താന്‍ എന്നിങ്ങനെ ക്രിക്കറ്റിലെ പരമ്പരാഗത വൈരികളേക്കാള്‍ വാശിയും വീറും വാശിയുമാണ് ഇപ്പോഴത്തെ ബംഗ്‌ളദേശ്-ശീലങ്ക മത്സരങ്ങള്‍ക്ക്. ബംഗ്‌ളദേശ് മണ്ണില്‍ വെച്ച് 2-0ത്തിന് ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ പരീശീലന ജഴ്‌സിയണിഞ്ഞ് ട്രോഫി വാങ്ങി വൈരത്തെ ശ്രീലങ്ക പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ബംഗ്‌ളദേശുമായുള്ള മത്സരം തങ്ങള്‍ക്ക് പരിശീലന മത്സരത്തിന്റെ ലാഘവം മാത്രമേയുള്ളൂവെന്ന് പ്രതീകാത്മകമായി ശ്രീലങ്ക പ്രദര്‍ശിപ്പിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2018 ല്‍ ശ്രീലങ്കക്കെതിരെ നിദാഹാസ് ട്രോഫിയില്‍ വിജയിച്ചതിന് പിന്നാലെ ബംഗ്‌ളദേശ് താരങ്ങള്‍ നാഗിന്‍ ഡാന്‍സ് നടത്തിയതോടെയാണ്ഈ വൈരം പ്രത്യക്ഷമായിത്തുടങ്ങിയത്.ഇതിന്റെ അനുരണങ്ങള്‍ മറ്റുമത്സരങ്ങളിലുമുണ്ടായി. തുടര്‍ന്ന് 2022 ഏഷ്യാ കപ്പില്‍ ബംഗ്‌ളദേശിനെ തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ താരങ്ങള്‍ നാഗിന്‍ ഡാന്‍സ് നടത്തി തിരിച്ചടിച്ചിരുന്നു.

2023 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസ് ബാറ്റിങ്ങിനെത്തുമ്പോള്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്‌ളദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ടൈം ഔട്ട് വിളിച്ചിരുന്നു. ഇത് വൈരത്തെ പിന്നെയും വളര്‍ത്തി. ഈ വര്‍ഷം ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ബംഗ്‌ളദേശ് താരം മുഷ്ഫിഖുര്‍ റഹീം ഹെല്‍മറ്റൂരി ഏഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ട് പുറത്താകലിനെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയുടെ പുതിയ 'പ്രതികാര' നടപടി.

TAGS :

Next Story