Quantcast

അമ്പയറെ തിരുത്തി സഞ്ജു; ഇഷാൻ കിഷന്റെ വിക്കറ്റ് നേടിയ നിർണായക റിവ്യു- വീഡിയോ

വിക്കറ്റ് കീപ്പിങിന് പുറമെ ക്യാപ്റ്റനായും മികച്ച തീരുമാനങ്ങളിലൂടെ മലയാളി താരം കൈയടി നേടി.

MediaOne Logo

Sports Desk

  • Updated:

    2024-04-23 12:45:27.0

Published:

22 April 2024 7:02 PM GMT

അമ്പയറെ തിരുത്തി സഞ്ജു; ഇഷാൻ കിഷന്റെ വിക്കറ്റ് നേടിയ നിർണായക റിവ്യു- വീഡിയോ
X

ജയ്പൂർ: രാജസ്ഥാൻ റോയൽസ്-മുംബൈ ഇന്ത്യൻസ് മത്സരം. രണ്ടാം ഓവറിലെ മൂന്നാംപന്ത്. ക്രീസിലുള്ളത് ഫോമിലുള്ള ബാറ്റർ ഇഷാൻ കിഷൻ. സന്ദീപ് ശർമ എറിഞ്ഞ ഔട്ട്‌സിങ് ബോൾ ഓഫ്‌ സൈഡിലേക്ക് ഡ്രൈവ് ചെയ്ത കിഷന് പിഴച്ചു. പന്ത് കീപ്പർ സഞ്ജു സാംസണിന്റെ കൈയിൽ. ബാറ്റ് ടച്ച് ഉണ്ടെന്ന് ഉറപ്പായതിനാൽ സഞ്ജു അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ ബാറ്റിൽ ഉരസിയില്ലെന്ന നിലപാടെടുത്തു. ഒരുനിമിഷം പോലും ആലോചിക്കാതെ സഞ്ജു റിവ്യൂ നൽകി. തേർഡ് അമ്പയറുടെ പരിശോധനയിൽ ബാറ്റിൽ ഉരസിയുണ്ടെന്ന് വ്യക്തമായതോടെ അമ്പയർക്ക് തീരുമാനം പുന:പരിശോധിക്കേണ്ടിവന്നു. പൂജ്യത്തിന് മുംബൈ വിക്കറ്റ് കീപ്പർ പുറത്ത്. രോഹിതിന് പിന്നാലെ ഇഷാനും മടങ്ങിയതോടെ സ്വന്തം തട്ടകമായ സവായ്മാൻസിങ് സ്‌റ്റേഡിയത്തിൽ മുംബൈക്കെതിരെ പിടിമുറുക്കാനും രാജസ്ഥാനായി. 10 റൺസെടുത്ത സൂര്യകുമാർ കൂടി മടങ്ങിയതോടെ പവർപ്ലെയിൽ മൂന്ന് വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്.

വിക്കറ്റ് കീപ്പിങിന് പുറമെ ക്യാപ്റ്റനായും മികച്ച തീരുമാനങ്ങളിലൂടെ മലയാളി താരം കൈയടിനേടി. തകർത്തടിച്ച് സൂര്യകുമാർ യാദവിനെ ഫീൽഡിങ് കെണിയൊരുക്കി പുറത്താക്കിയ സഞ്ജു മികച്ച ബാറ്റിങ് ട്രാക്കായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മുംബൈയെ 179 റൺസിലൊതുക്കി. ബാറ്റിങിൽ 38 റൺസുമായി പുറത്താകാതെനിന്ന രാജസ്ഥാൻ ക്യാപ്റ്റൻ ജയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി.

യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിൽ മുംബൈ ഇന്ത്യൻസിനെ ഒൻപത് വിക്കറ്റിനാണ് രാജസ്ഥാൻ തകർത്തത്. മുംബൈയുടെ വിജയലക്ഷ്യമായ 180 റൺസ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ഒരുവിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ അനായാസം മറികടന്നത്. 60 പന്തിൽ ഒൻപത് ഫോറും ഏഴ് സിക്‌സറും സഹിതം 104 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ രണ്ട് ഫോറും സിക്‌സറും സഹിതം 38 റൺസുമായി മികച്ച പിന്തുണ നൽകി. ജോഷ് ഭട്‌ലർ(35) റൺസെടുത്ത് പുറത്തായി. പരിക്ക്മാറി ടീമിലേക്ക് മടങ്ങിയെത്തിയ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് മികവിലാണ് ആതിഥേയർ മുംബൈയെ 179 റൺസിൽ ഒതുക്കിയത്.

TAGS :

Next Story