Quantcast

ഹാർദികിനെ കൂവിയാൽ ഡൽഹിയിലും പണികിട്ടും;ആരാധകർക്ക് മുന്നറിയിപ്പുമായി അസോസിയേഷൻ

സീസൺ ഒടുവിൽ രോഹിത് ടീം വിടുമെന്ന പ്രചരണവും ശക്തമാണ്. ഹാർദികിന്റെ ക്യാപ്റ്റൻസിൽ ഹിറ്റ്മാൻ സംതൃപ്തനല്ലെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

MediaOne Logo

Sports Desk

  • Updated:

    2024-04-07 12:53:09.0

Published:

5 April 2024 10:12 AM GMT

ഹാർദികിനെ കൂവിയാൽ ഡൽഹിയിലും പണികിട്ടും;ആരാധകർക്ക് മുന്നറിയിപ്പുമായി അസോസിയേഷൻ
X

ഡൽഹി: ഐപിഎൽ പുതിയ സീസൺ തുടക്കം മുതൽ ആരാധകരുടെ പ്രതിഷേധ ചൂടറിഞ്ഞ താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ഓൾറൗണ്ടർക്ക് സ്വന്തം ആരാധകരിൽ നിന്നാണ് മോശം അനുഭവം നേരിടേണ്ടിവന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ തുടങ്ങിയ പ്രതിഷേധം ഹൈദരാബാദിലും തുടർന്നു. സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതോടെ ടോസ് സമയത്ത് കമന്റേറ്റർ സഞ്ജയ് മഞ്ജറേക്കർക്ക് മാന്യത പുലർത്തൂ എന്ന് രൂക്ഷമായി ഗ്യാലറിയോട് പറേയണ്ടിയും വന്നു.

അതേസമയം, ഈമാസം 27ന് ഡൽഹി അരുൺജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെ ആരാധകർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ. ടീമുകൾക്കോ കളിക്കാർക്കോ എതിരെ മോശമായി പെരുമാറുകയോ കൂവുകയോ ചെയ്യുന്ന നടപടി കേട്ടുകൾവിയില്ലാത്തതാണ്. എന്നാൽ താരങ്ങളെ കൂവുന്നതും അപമാനിക്കുന്നതും പോലുള്ള സംഭവങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം മോശം കാര്യങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്നും ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് രോഹൻ ജെയ്റ്റ്‌ലി പറഞ്ഞു.

ഐപിഎൽ താരലേലത്തിന് പിന്നാലെയാണ് ഗുജറാത്ത് ടൈറ്റൻസ് നായകസ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ അടർത്തിയെടുത്ത് മുംബൈ ക്യാപ്റ്റനാക്കി അവരോധിച്ചത്. ഇതോടെ അഞ്ചുതവണ കിരീടം നേടി നൽകിയ രോഹിത് ശർമ്മയെ അപമാനിതനായെന്ന വികാരമാണ് ആരാധകർക്കുണ്ടായത്. ഇതേതുടർന്നുള്ള പ്രതിഷേധമാണ് മാസങ്ങൾക്കിപ്പുറവും തുടരുന്നത്. ഇതിന് പുറമെ ടീം തുടരെ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങുകകൂടിയായതോടെ പ്രതിഷേധം വ്യാപിച്ചു. ആരവം മുഴക്കുന്നത് നിർത്തണമെന്ന് ഒരുവേള ഗ്യാലറിയെ നോക്കി രോഹിത് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ സീസൺ ഒടുവിൽ രോഹിത് ടീം വിടുമെന്ന പ്രചരണവും ശക്തമാണ്. ഹാർദികിന്റെ ക്യാപ്റ്റൻസിൽ ഹിറ്റ്മാൻ സംതൃപ്തനല്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

TAGS :

Next Story