Quantcast

അണ്ടര്‍-17 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

MediaOne Logo

Ubaid

  • Published:

    17 May 2018 1:59 PM GMT

അണ്ടര്‍-17 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്
X

അണ്ടര്‍-17 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഒരു ഭാഗത്ത് മഞ്ഞക്കുപ്പായമിട്ട കാനറികള്. കാല്‍പ്പന്ത് മൈതാനത്തെ പാല്‍നിലാചന്ദ്രന്‍ പെലെയുടെ പിന്മുറക്കാര്‍

അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ആദ്യ സെമിയില് ബ്രസീല്‍ ഇംഗ്ലണ്ടിനെ നേരിടും. രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സ്പെയിന്‍ മാലിയുമായി ഏറ്റുമുട്ടും. അഞ്ച് മണിക്ക് കൊല്ക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രീരങ്കന്‍ സ്റ്റേഡിയത്തില്‍ ആദ്യയുദ്ധം.

ഒരു ഭാഗത്ത് മഞ്ഞക്കുപ്പായമിട്ട കാനറികള്. കാല്‍പ്പന്ത് മൈതാനത്തെ പാല്‍നിലാചന്ദ്രന്‍ പെലെയുടെ പിന്മുറക്കാര്‍. ജര്‍മ്മന്‍ ടാങ്കറുകള്‍ തകര്‍ത്തുള്ള വരവാണ്. മുന്നില്‍ പക്ഷെ ഇംഗ്ലീഷ് വന്‍മതിലാണ്. ബ്രന്നറിനും പൌളീഞ്ഞോക്കും ലിങ്കണും ചിറക് മുളച്ചാല് കാനറികള് പറന്നുയരും. ചിറകൊന്ന് തളര്‍ന്നാല്‍ പിന്നെ ഇംഗ്ലീഷ് സൈന്യം എയ്തു വീഴ്ത്തും. കാല്പന്തിന്റെ മെക്കയില് സാംബാ താളം എരിഞ്ഞടങ്ങും. രാത്രി എട്ട് മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം. സ്പാനിഷ് അര്‍മഡ ഒരു വശത്ത് നങ്കൂരമിട്ട് നില്‍ക്കും. മാലിയുടെ ആഫ്രിക്കന് വന്യതക്ക് എതിര്‍ക്കാനാവുമെങ്കില്‍ എതിര്‍ക്കാം. പിടിച്ചുനില്ക്കാനായില്ലെങ്കില്‍ ചതഞ്ഞരഞ്ഞ് പോകും. അല്ലെങ്കില് പിന്നെ അര്‍മഡയും മുക്കി മാലിക്കാര് ചിന്നം വിളിക്കും. എന്തായാലും കാല്‍പ്പന്ത് കളിയുടെ പതിനേഴഴകിന് ഇന്ന് സെമിഫൈനലിന്റെ മധുരമാണ്. ചോര പൊടിയുന്ന പോരിനൊടുക്കം ചിരിക്കുന്നവര്‍ക്ക് മധുരം നുണയാം. അല്ലാത്തവന് പരാജയത്തിന്റെ കയ്പ് നീര് കുടിക്കാം.

Next Story