Quantcast

കേരള പ്രീമിയര്‍ ലീഗ്: സാറ്റ് തിരൂരിന് ജയം

MediaOne Logo

Subin

  • Published:

    27 May 2018 12:29 AM GMT

കേരള പ്രീമിയര്‍ ലീഗ്: സാറ്റ് തിരൂരിന് ജയം
X

കേരള പ്രീമിയര്‍ ലീഗ്: സാറ്റ് തിരൂരിന് ജയം

വിജയത്തോടെ സാറ്റ് എഫ് സി തിരൂരിന്റെ അടുത്ത മത്സരം എസ് ബി ടി തിരുവനന്തപുരവുമായി ഈ മാസം 16 ന് തിരുവനന്തപുരത്ത് വെച്ച് നടക്കും...

കേരള പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ എഫ്‌സി തൃശൂരിനെതിരെ സാറ്റ് എഫ്‌സി തിരൂരിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാറ്റ് എഫ് സി വിജയം നേടിയത്.

ആതിഥേയരായ സാറ്റ് എഫ് സി കളിയുടെ തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു. കളിയുടെ തുടക്കത്തില്‍ സാറ്റ് എഫ് സി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. 36ാം മിനിറ്റില്‍ മുഹമ്മദ് ഷിബിലിയിലൂടെ ലീഡ് നേടി.

തുടര്‍ന്ന് എതിരാളികളായ എഫ് സി തൃശൂര്‍ മുന്നേറ്റം ശക്തമാക്കിയെങ്കിലും ഗോള്‍ നേടാനായില്ല. സാറ്റ് എഫ്‌സിയുടെ മികച്ച പ്രതിരോധ നിര തിരിച്ചടിയായി.

രണ്ടാം പകുതിയിലും സാറ്റിന് വ്യക്തമായ മേധാവിത്തം നേടാനായി. 56ാം മിനിറ്റില്‍ ഫസലു റഹ്മാനിലൂടെ രണ്ടാം ഗോള്‍. രണ്ട് ഗോള് വഴങ്ങിയതോടെ എഫ്‌സി തൃശൂര്‍ ഫോം വീണ്ടെടുത്തു. 82ാം മിനിറ്റില്‍ റെയില്‍വെയുടെ സന്തോഷ് ട്രോഫി താരം എസ് രാജേഷിലൂടെ തൃശൂരിന്റെ ആദ്യ ഗോള്‍.

സമനില നേടാന്‍ തൃശൂര്‍ കരുത്ത് കാട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല, വിജയത്തോടെ സാറ്റ് എഫ് സി തിരൂരിന്റെ അടുത്ത മത്സരം എസ് ബി ടി തിരുവനന്തപുരവുമായി ഈ മാസം 16 ന് തിരുവനന്തപുരത്ത് വെച്ച് നടക്കും.

TAGS :

Next Story