Quantcast

11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടേതും റദ്ദായോയെന്ന് പരിശോധിക്കാം

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 3:29 AM GMT

11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടേതും റദ്ദായോയെന്ന് പരിശോധിക്കാം
X

11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടേതും റദ്ദായോയെന്ന് പരിശോധിക്കാം

രാജ്യത്ത് ഒരു വ്യക്തിയുടെ പേരില്‍ തന്നെ ഒന്നിലേറെ പാന്‍ കാര്‍ഡുകളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗാവര്‍.

വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു വ്യക്തിയുടെ പേരില്‍ തന്നെ ഒന്നിലേറെ പാന്‍ കാര്‍ഡുകളുണ്ടെന്ന് കണ്ടെത്തിയവയാണ് റദ്ദാക്കിയത്. മരിച്ചവരുടെ പേരിലുള്ളതും വ്യാജ വിലാസങ്ങളിലുള്ളതുമായ പാന്‍ കാര്‍ഡുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു പാന്‍ കാര്‍ഡ് എന്നതാണ് ചട്ടം. ഇത് ലംഘിച്ചാല്‍ പതിനായിരം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

റദ്ദാക്കപ്പെട്ട കാര്‍ഡുകളില്‍ നിങ്ങളുടേതും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ആദായ നികുതി വകുപ്പിന്റെ ഓഫീസ് കയറി ഇറങ്ങേണ്ട കാര്യമില്ല. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഇക്കാര്യം പരിശോധിക്കാന്‍ കഴിയും. ഇതിന് www.incometaxindiaefiling.gov.in എന്ന വെബ്‍സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ഇതില്‍ നിങ്ങളുടെ പേരും സ്റ്റാറ്റസും ജനനതിയതിയും മൊബൈല്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ഫോണിൽ ലഭിക്കുന്ന ‘വൺ ടൈം പാസ്‍വേഡ്’ സൈറ്റിൽ ചേർക്കുക. പാൻ കാർഡ് അസാധുവാക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ വിശദാംശങ്ങൾക്കൊപ്പം ‘ആക്ടിവ്’ എന്ന് തെളിയും. ഒന്നിലേറെ പാൻകാർഡുകൾ ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും.

Next Story