Quantcast

പി കെ കുഞ്ഞാലിക്കുട്ടി മണ്ഡല പര്യടനം തുടങ്ങി

MediaOne Logo

Sithara

  • Published:

    10 May 2018 6:31 AM GMT

എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡല പര്യടനം ആരംഭിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കുന്നത്.

മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ചട്ടിപ്പടിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും തിരുവഞ്ചൂര്‍ രാധാകൃഷ്ണും ഉദ്ഘാടനത്തിനെത്തി. മോദി ഭരണത്തെ താഴെയിറക്കി യുപിഎ തിരിച്ചുവരണം. അതിന് നേതൃത്വം നല്‍കാന്‍ തന്നെ ഡല്‍ഹിയിലേക്കയക്കണം എന്നു പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി വോട്ടു ചോദിക്കുന്നത്

കൊടും വേനലിലെ വെയിലിനെ വകവെക്കാതെ വന്‍ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമെത്തുന്നത്. അതിന്‍റെ കരുത്തിലാണ് ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് കുഞ്ഞാലിക്കുട്ടി മുന്നോട്ടു നീങ്ങുന്നത്. ഒരു ദിവസം 31 കേന്ദ്രങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം.

Next Story