Quantcast

കേരളത്തില്‍ യുഡിഎഫ് ഇനി ഗതിപിടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് മനസിലായെന്ന് കോടിയേരി

MediaOne Logo

Alwyn

  • Published:

    26 May 2018 8:57 PM GMT

കേരളത്തില്‍ യുഡിഎഫ് ഇനി ഗതിപിടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് മനസിലായെന്ന് കോടിയേരി
X

കേരളത്തില്‍ യുഡിഎഫ് ഇനി ഗതിപിടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് മനസിലായെന്ന് കോടിയേരി

കേരളത്തില്‍ യുഡിഎഫ് ഇനി ഗതിപിടിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് ഡല്‍ഹി മോഹം ഉദിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ യുഡിഎഫ് ഇനി ഗതിപിടിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് ഡല്‍ഹി മോഹം ഉദിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് മുന്നണിയുടെ മലപ്പുറം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദാഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് മുന്നണി സ്ഥാനാര്‍ഥി എംബി ഫൈസല്‍ വരാണാധികാരിയായ ജില്ല കലക്ടര്‍ക്ക് മുന്‍പാകെ ഇന്ന് പത്രിക നല്‍കി.

മലപ്പുറം ടൌണ്‍ഹാളിലായിരുന്നു ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. കഴിഞ്ഞ അ‍ഞ്ച് വര്‍ഷം കേരളത്തില്‍ കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി ഭരണമായിരുന്നു. ഈ സഖ്യത്തില്‍ നിന്നാണ് കേരളത്തെ ഇടത് മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ച് പിടിച്ചത്. ഒറ്റക്ക് നില്‍ക്കുമെന്ന് വീമ്പ് പറയുന്ന മുസ്‍ലിം ലീഗ് തെരഞ്ഞടുപ്പ് വന്നപ്പോള്‍ ജയിക്കാനായി മാണിക്ക് പിറകെ പോകുന്ന കാഴ്ചയാണുള്ളതെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍ ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുന്നണിയിലെ ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

Next Story