; പ്രശ്‍നങ്ങള്‍ക്ക് കാരണം ഗണേഷെന്ന് ബിജു: മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു | MediaOne Television 

പ്രശ്‍നങ്ങള്‍ക്ക് കാരണം ഗണേഷെന്ന് ബിജു: മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു

മുന്‍ മന്ത്രി ഗണേഷ്​കുമാറിന്​ സരിത നായരുമായി ഉണ്ടായിരുന്ന ബന്ധമാണ്​ നിലവിലെ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്​ണന്‍ വെളിപ്പെടുത്തി. ഗണേഷും സരിതയും തമ്മിലുള്ള ബന്ധമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒളിവില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗണേഷുമായുള്ള പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിയുമായി നേരില്‍ സംസാരിച്ചിരുന്നു. എം ഐ ഷാനവാസ് എംപിയുടെ കൂടെ അറിവോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം വാങ്ങി അദ്ദേഹത്തെ എറണാകുളത്തു വച്ച് കണ്ടത്. ഒരു മണിക്കൂറോളം നേരം മുഖ്യമന്ത്രിയുമായി താന്‍ സംസാരിച്ചിരുനെന്നും ഗണേഷുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നതായിരുന്നുവെന്നും ബിജു വെളിപ്പെടുത്തി. എന്നാല്‍ മുഖ്യമന്ത്രിയുമായി താന്‍ നടത്തിയ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവന്നു. ഗണേഷുമായി എന്താണ് പ്രശ്നമെന്ന് ചോദിച്ച് കേന്ദ്ര മന്ത്രി കെ സി വേണുഗോപാലും സരിതയെ വിളിച്ചിരുന്നു.

തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ ബൈപാസ് ചെയ്യുന്നുണ്ടെന്നത് സത്യമാണ്. ജോപ്പനുമായി സരിതക്ക് ബന്ധമുണ്ടായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ജോപ്പന്‍ വിളിച്ചപ്പോള്‍ താന്‍ ഫോണ്‍ എടുത്തിരുന്നു. ഗണേഷ് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലമാണ് സോളാര്‍ കമ്പനി തകര്‍ന്നത്. നിരവധി തവണ ഗണേഷ് സരിതയെ വിളിച്ചിരുനെന്നും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ഒരു മന്ത്രി എന്തിനാണ് ഇത്രയും തവണ വിളിക്കുന്നതെന്ന സംശയം ഉടലെടുത്തതോടെയാണ് കാര്യങ്ങള്‍ നിരീക്ഷിച്ച് തുടങ്ങിയതെന്നും ബിജു വെളിപ്പെടുത്തി. സരിതയും ഗണേഷും കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ ഒരു ദിവസം അടുത്തടുത്ത ദിവസങ്ങളില്‍ താമസിച്ചിരുന്നു.

എല്ലാവരുടെയും പണം തിരികെ കൊടുക്കുമെന്നും പൊലീസിന് ഇപ്പോള്‍ പിടികൊടുക്കില്ലെന്നും ബിജു വ്യക്തമാക്കി.

comments powered by Disqus

Columns