; മീഡിയവണ്‍ ചൊവ്വാഴ്ച മുതല്‍ സണ്‍ ഡയറക്ടില്‍ | MediaOne Television 

മീഡിയവണ്‍ ചൊവ്വാഴ്ച മുതല്‍ സണ്‍ ഡയറക്ടില്‍

മീഡിയവണ്‍ ടിവി 26ന് രാവിലെ 7 മണി മുതല്‍ സണ്‍ ഡയറക്ട് ഡി.ടി.എച്ച് സര്‍വീസിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ലഭ്യമായിത്തുടങ്ങും. മലയാളം ചാനല്‍ഗ്രൂപ്പില്‍ 217 ാം നമ്പറിലായിരിക്കും മീഡിയവണ്‍. അധികസഖ്യയില്ലാതെ തന്നെ സണ്‍ ഡയറക്ട് വരിക്കാര്‍ക്ക് ചാനല്‍ ലഭ്യമാകും. ദല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമുള്ള മലയാളികള്‍‍ക്ക് സണ്‍ ഡയറക്ടിലൂടെ മീഡിയവണ്‍ ചാനല്‍ ആസ്വദിക്കാനാകും.

നിലവില്‍ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ കേബിള്‍ ശൃംഖലകളിലും മീഡിയവണ്‍ ലഭ്യമാണ്. എ.സി.വി, ഡെന്‍, സി.ഒ.എ, ഡി.എന്‍.എന്‍.സി, ടി.സി.സി, കൊല്ലം ഡിജിറ്റല്‍ കേബിള്‍സ് തുടങ്ങി എല്ലാ ഡിജിറ്റല്‍ അനലോഗ് ശൃംഖലകളിലൂടെയും മലയാളികള്‍ക്ക് മീഡിയവണ്‍ ലഭ്യമാണ്. കെ.സി.എഫ് തുടങ്ങിയ ശൃംഖലകളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭ്യമാകുന്നതോടെ കേരളത്തിലെ നൂറ് ശതമാനം കേബിള്‍ വരിക്കാര്‍ക്കും മീഡിയവണ്‍ ലഭ്യമാകും.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇ വിഷന്‍, ക്യൂടെല്‍ തുടങ്ങിയ ശൃംഖലകളിലൂടെയും മീഡിയവണ്‍ ലഭ്യമാണ്.

comments powered by Disqus

Columns