; കോടികളുടെ തിളക്കത്തില്‍ ദൃശ്യം | MediaOne Television 

കോടികളുടെ തിളക്കത്തില്‍ ദൃശ്യം

അമ്പത് ദിവസത്തിനുള്ളില്‍ അമ്പത് കോടിയുടെ കിലുക്കവുമായി ദൃശ്യം മുന്നേറുകയാണ്. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ചിത്രം കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയും വലിയ തുക കളക്ട് ചെയ്തിരിക്കുന്നത്. 2013 ഡിസംബര്‍ 19നാണ് ജീത്തു ജോസഫിന്റെ ദൃശ്യം തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് തുടക്കം മുതല്‍ ലഭിച്ച വന്‍സ്വീകരണം ഇപ്പോഴുമുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 4.60 കോടി മുതല്‍മുടക്കിലാണ് ദൃശ്യം പൂര്‍ത്തിയാക്കിയത്. റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ദൃശ്യം മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരുന്നു. സാറ്റലൈറ്റ്, റീമേക്ക് എന്നിവയില്‍ നിന്നും ലഭിച്ച തുകയും ഇതിലുള്‍പ്പെടും. തമിഴ്, ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോഴും ദൃശ്യം കോടികള്‍ വാരുമെന്നാണ് പ്രതീക്ഷ. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ തമിഴിലും ഹിന്ദിയിലും കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷുമാണ് അവതരിപ്പിക്കുന്നത്.
 
അന്യഭാഷാ ചിത്രങ്ങള്‍ ശതകോടി ക്ലബിലും 500 കോടി ക്ലബിലും കടക്കുമ്പോള്‍ മലയാളത്ത സംബന്ധിച്ചിടത്തോളം 50 കോടി കളക്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഈയിടെ അമീര്‍ ഖാന്റെ ധൂം 3 500 കോടി ക്ലബില്‍ കടന്നിരുന്നു.

comments powered by Disqus

Poll

സമ്പൂര്‍ണ മദ്യ നിരോധനം ഗിമ്മിക്കാണെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ ?

Latest Videos