; കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഗാഡ്ഗില്‍ | MediaOne Television 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഗാഡ്ഗില്‍

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ മാധവ് ഗാഡ്ഗില്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഖേദകരമാണെന്നും മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കാനായുള്ള നിര്‍ദശങ്ങളൊന്നും കസ്തൂരിരംഗന്‍ രിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നിലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏറെ പഠനങ്ങള്‍ക്കു ശേഷമാണ്. ഇത് പശ്ചിമഘട്ട സംരക്ഷണത്തിന് ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭകള്‍ക്കുളള അധികാരം പരിസ്ഥിതി ലോലമേഖലയില്‍ മാത്രം പരിമിതപ്പെടുത്തുന്ന കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ ജനാധിപത്യത്തിനും ഭരണഘടനക്കും വിരുദ്ധമാണെന്നും ശാസ്ത്രത്തെയും പരിസ്ഥിതി സംരക്ഷണത്തെയും തള്ളിക്കൊണ്ടുളള മന്ത്രാലയത്തിന്റെ തീരുമാനം ഖേദകരമാണ്. ഇത് തിരിച്ചറിഞ്ഞ് മേഖലയിലെ ജനങ്ങള്‍ രംഗത്തുവരണം. റിപ്പോര്‍ട്ട് പൂഴ്ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും പിന്നീടുളള അവസരത്തിലും വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജനുമായി കൂടികാഴ്ച്ചക്ക് ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. അതുകൊണ്ട് മന്ത്രാലയവുമായി ഇനി ചര്‍ച്ചക്കില്ലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.


 

comments powered by Disqus

Columns