Quantcast

തുടർച്ചയായ രണ്ടാം ദിനവും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളില്‍

വാക്സിനേഷൻ 11.72 കോടി ആണെങ്കിലും 10 സംസ്ഥാനങ്ങളിലേത് ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസായതിനാല്‍ ഫലപ്രദമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്

MediaOne Logo

Jaisy

  • Updated:

    2021-04-16 13:23:56.0

Published:

16 April 2021 1:12 PM GMT

തുടർച്ചയായ രണ്ടാം ദിനവും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളില്‍
X

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലെത്തി. കുംഭമേളക്കിടയിലെ രോഗ ബാധ രൂക്ഷമായതോടെ അംഗങ്ങളോട് പിരിഞ്ഞ് പോകാൻ 2 അഖാഡകള്‍ നിർദേശം നല്‍കി. ഡല്‍ഹിയില്‍ ഇന്ന് രാത്രിയോടെ വാരാന്ത്യ കർഫ്യൂ ആരംഭിക്കും. കേസുകള്‍ 27,000 കടന്ന യുപിയില്‍ ഞായറാഴ്ച ലോക്ഡൌണ്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുകയാണ്. ചികിത്സയിലുള്ളവർ 15.69 ലക്ഷം കടന്നു. വാക്സിനേഷൻ 11.72 കോടി ആണെങ്കിലും 10 സംസ്ഥാനങ്ങളിലേത് ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസായതിനാല്‍ ഫലപ്രദമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. നിരഞ്ജനി അഖാഡ സെക്രട്ടറി രവീന്ദ്ര പുരി അടക്കം കുംഭമേളയിലെ കോവിഡ് ബാധിതർ 2000 കടന്നതോടെ അംഗങ്ങളോട് 17നകം പരിഞ്ഞ് പോകാൻ നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയും നിർദേശം നല്‍കി. ശേഷിക്കുന്ന 11 അഖാഡകളുടെ കൂടി നിലപാട് തേടിയാകും കുഭമേളയുടെ ചടങ്ങുകള്‍ നടക്കുക.

യുപിയില്‍ ഞായറാഴ്ച ലോക്ഡൌണും രണ്ടാം തവണ മാസ്ക് ചട്ടം ലംഘിക്കുന്നവർക്ക് 10,000 രൂപ പിഴയും ഏർപ്പെടുത്തി. ശരിയായ വിധത്തിലാണ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതെന്ന് ഡല്‍ഹി എയിംസ് സന്ദർശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് 12 സംസ്ഥാനങ്ങളിലെ സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ഓക്സിജൻ ടാങ്കറുകളുടെ സഞ്ചാരം സുഗമമാക്കാനും സ്റ്റീൽ പ്ലാന്‍റുകളിലെ അധികമുള്ള ഓക്സിജൻ ഏറ്റെടുക്കാനും നിർദേശം നല്‍കി.

സംസ്ഥാനങ്ങള്‍ തോറുമുളള ഓക്സിജൻ ടാങ്കറുകളുടെ സഞ്ചാരത്തെ പെർമിറ്റ് രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി. നൈട്രജൻ, ആർഗോൺ ടാങ്കറുകൾ ഓക്സിജൻ ടാങ്കറുകളാക്കി മാറ്റാം. മെഡിക്കൽ ഓക്സിജൻ ഇറക്കുമതി ചെയ്യാനും ശ്രമമുണ്ട്. വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിന് മൂന്ന് പൊതുമേഖല കമ്പനികളെ നിർമ്മാണ പങ്കാളികളാക്കാന്‍ സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറുന്നുവെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സി.ബി.ഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിൽ രാവിലെ 4.30നായിരുന്നു അന്ത്യം.

TAGS :

Next Story