Quantcast

വീണ്ടും ആശങ്കയുയര്‍ത്തി കോവിഡ്; പ്രതിദിന കണക്ക് അര ലക്ഷത്തിന് മുകളില്‍

കൃത്യമായ മുൻകരുതൽ ഇല്ലെങ്കിൽ രോഗവ്യാപനം തടയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    26 March 2021 7:00 AM GMT

വീണ്ടും ആശങ്കയുയര്‍ത്തി കോവിഡ്; പ്രതിദിന കണക്ക് അര ലക്ഷത്തിന് മുകളില്‍
X

രാജ്യത്ത് കോവിഡ് കേസുകൾ ആശങ്കയുണ്ടാക്കും വിധം ഉയരുന്നു. പ്രതിദിന കോവിഡ് കണക്ക് 60,000 ത്തിനടുത്തെത്തി. കൃത്യമായ മുൻകരുതൽ ഇല്ലെങ്കിൽ രോഗവ്യാപനം തടയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തിന് സമാനമായി അര ലക്ഷത്തിനു മുകളിൽ പ്രതിദിന കണക്ക് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ദിവസം 257 പേർ രോഗം ബാധിച്ചു മരിച്ചു.

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35992 കേസുകൾറിപ്പോർട്ട്‌ ചെയ്തു. പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ്‌, കേരളം എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ്, ഹോളി ആഘോഷം, കുംഭ മേള തുടങ്ങി ആളുകൾ പുറത്തിറങ്ങുന്ന പരിപാടികൾ രോഗവ്യാപനം ശക്തമാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ. ഡൽഹിയിൽ അടക്കം സാമൂഹ്യ അകലം, മാസ്ക് തുടങ്ങിയ നിബന്ധനകൾ പോലും ആളുകൾ പാലിക്കുന്നില്ല. കോവിഡ് കണക്കുകൾ കൂടിയതോടെ പരിശോധന ശക്തമാക്കാൻ സംസ്ഥാന സർക്കാരുകൾ നീക്കം ആരംഭിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story