Quantcast

രോഹിതിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജി വച്ചു

MediaOne Logo

admin

  • Published:

    5 Jun 2018 2:43 PM GMT

രോഹിതിന്റെ ആത്മഹത്യ;  ഹൈദരാബാദ്  സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജി വച്ചു
X

രോഹിതിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജി വച്ചു

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം പടരുന്നു.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം പടരുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 10 അധ്യാപകര്‍ സര്‍വ്വകലാശാലയിലെ ഭരണപരമായ പദവികള്‍ രാജിവെച്ചു. രോഹിത്തിന്റെ മരണം ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെയും ദലിത് വിരുദ്ധ നയത്തിന്റെയും ഭാഗമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഇന്ന് സര്‍വ്വകലാശാല സന്ദര്‍ശിക്കും. മരണപ്പെട്ട രോഹിതിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിക്കും.

രോഹിതിന്റെ ആത്മഹത്യയ വിവാദമായ പശ്ചാത്തലത്തിലാണ് മാനവഭിവശേഷി വകുപ്പ് മരണത്തെ കുറിച്ച് സംഭവത്തെക്കുറച്ചന്വേഷിക്കാന്‍ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിറ്റി ഇന്നലെ രാത്രിയോടെ സ്മൃതി ഇറാനിക്ക് റിപ്പോര്‍ട്ട് കൈമാറി. ഇന്നലെ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയ ശേഷം സ്മൃതി ഇറാനി മാധ്യമങ്ങളെ കണ്ടിരുന്നു. സര്‍വകലാശാലയിലേത് ദലിതരും ദലിത് വിരുദ്ധരും തമ്മിലുള്ള പ്രശ്നമല്ല.രോഹിത്തിനെതിരെ പരാതി നല്‍കിയത് ഒബിസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിയാണ്. രോഹിത്തിനെ പുറത്താക്കിയ ഹോസ്റ്റല്‍ വാര്‍ഡനും അന്വേഷണ കമ്മീഷന്‍ ചെയര്‍മാനും ദലിത് വിഭാഗത്തില്‍പെട്ടയാളാണെന്നും മന്ത്രി പറഞ്ഞു.

രോഹിതിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര സഹ മന്ത്രി ഭണ്ഡാരു ദത്താത്രെയും രാജി വയ്ക്കണമെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത് .

TAGS :

Next Story