വിശന്നപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ നഗ്നരാക്കി നടത്തിച്ചു
വിശന്നപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ നഗ്നരാക്കി നടത്തിച്ചു
എട്ടിനും പത്തിനും മധ്യേ പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കെതിരെയായിരുന്നു ഈ ക്രൂരത
വിശന്നുവലഞ്ഞപ്പോള്‍ സമീപത്തെ പാടത്ത് നിന്നും മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ മര്‍ദ്ദിച്ച ശേഷം കര്ഷകന് നഗ്നരാക്കി നടത്തിച്ചു. എട്ടിനും പത്തിനും മധ്യേ പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കെതിരെയായിരുന്നു ഈ ക്രൂരത. അമൃത്സറിലെ സോഹിയാന്‍ കാല ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
പട്ടം പറത്തി കളിക്കുകയായിരുന്ന കുട്ടികള്‍ വിശന്നപ്പോള്‍ പാടത്ത് നിന്നും മുള്ളങ്കി പറിച്ചു ഭക്ഷിക്കുകയായിരുന്നു. ഇതുകണ്ടു കൊണ്ടു വന്ന ഉടമയായ കര്ഷകന് കുട്ടികളെ അടിക്കുകയും വസ്ത്രങ്ങള്‍ ഊരി മാറ്റിയ ശേഷം മൂന്ന് കിലോമീറ്ററോളം വയലില്‍ നടത്തിക്കുകയും ചെയ്തു. സംഭവം ആരോ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും കര്‍ഷകനെതിരെ കേസെടുക്കുകയുമായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണിവരെന്നും മഴയുള്ള ദിവസം കുട്ടികളെ നഗ്നരാക്കി നടത്തിച്ചത് ക്രൂരതയാണെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16