Quantcast

പെട്രോള്‍ വില കൂടി; മോദിയുടെ ഫേസ്‍ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 2:30 AM GMT

പെട്രോള്‍ വില കൂടി; മോദിയുടെ ഫേസ്‍ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
X

പെട്രോള്‍ വില കൂടി; മോദിയുടെ ഫേസ്‍ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

മലയാളികള്‍ക്ക് പ്രധാനമന്ത്രിയെന്നോ രാഷ്ട്രപതിയെന്നോ ഇഷ്ടതാരമെന്നോ ഒന്നുമില്ല. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ തുറന്നടിക്കും.

മലയാളികള്‍ക്ക് പ്രധാനമന്ത്രിയെന്നോ രാഷ്ട്രപതിയെന്നോ ഇഷ്ടതാരമെന്നോ ഒന്നുമില്ല. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ തുറന്നടിക്കും. സോഷ്യയില്‍മീഡിയയില്‍ ട്രോളുകള്‍ പറത്താന്‍ ഇത്രയും മിടുക്കന്‍മാരായ ജനത വേറെയുണ്ടാകില്ല. സാമൂഹിക മാധ്യമങ്ങളിലെ ഈ ലഹളക്ക് മലയാളികള്‍ എന്നും ഒറ്റക്കെട്ടാണ് താനും. റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ മലയാളികളുടെ ഈ പൊങ്കാലക്ക് ഇരയായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മലയാളികളുടെ പരിഹാസ ചൂട് അറിഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് യുപിഎ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ മോദി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനടിയിലാണ് മലയാളികളുടെ പൊങ്കാല. യുപിഎ ഭരണത്തിന്റെ തോല്‍വിയുടെ മുഖ്യ ഉദാഹരണമായി മോദി അന്ന് ചൂണ്ടിക്കാട്ടിയത് പെട്രോള്‍ വില വര്‍ധനവായിരുന്നു. പെട്രോള്‍ വില താന്‍ ഭരണത്തിലെത്തിയാല്‍ 50 രൂപക്ക് താഴെ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനമെങ്കിലും അധികാരത്തിലെത്തി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പെട്രോള്‍ വില 70 രൂപക്ക് മുകളിലാണ്. കഴിഞ്ഞ ദിവസം രണ്ടര രൂപയോളമാണ് പെട്രോള്‍ വില ഉയര്‍ത്തിയത്. ഇതാണ് പെട്ടെന്നുള്ള രോഷപ്രകടനത്തിന് കാരണം.

The massive hike in petrol prices is a prime example of the failure of Congress-led UPA. This will put a burden of...

Posted by Narendra Modi on Wednesday, May 23, 2012

Next Story