Quantcast

'20 രൂപാ ഡോക്ടര്‍' ഇനി ഓര്‍മ മാത്രം...

MediaOne Logo

Trainee

  • Published:

    27 May 2018 10:48 AM GMT

20 രൂപാ ഡോക്ടര്‍ ഇനി ഓര്‍മ മാത്രം...
X

'20 രൂപാ ഡോക്ടര്‍' ഇനി ഓര്‍മ മാത്രം...

കോയമ്പത്തൂരിലെ സിദ്ധപുതൂര്‍ ഗ്രാമത്തില്‍  വെറും 20 രൂപാ മാത്രം ഫീസ് വാങ്ങി ചികിത്സിച്ചിരുന്ന ഡോക്ടര്‍ വി ബാലസുബ്രഹ്മണ്യം ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച നിര്യാതനായി.

കോയമ്പത്തൂരിലെ സിദ്ധപുതൂര്‍ ഗ്രാമത്തില്‍ വെറും 20 രൂപാ മാത്രം ഫീസ് വാങ്ങി ചികിത്സിച്ചിരുന്ന ഡോക്ടര്‍ വി ബാലസുബ്രഹ്മണ്യം ഹൃദയസ്തംഭനം മൂലം നിര്യാതനായി. ആയിരക്കണക്കിന് പേരാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

കോയമ്പത്തൂരില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ആളുകള്‍ '20 രൂപാ ഡോക്ടറുടെ' അടുത്ത് മാത്രമേ പോവാറുണ്ടായിരുന്നുള്ളൂ. പാവപ്പെട്ടവര്‍ക്ക് വേണ്ടി തുടങ്ങിയ ക്ലിനിക് പിന്നീട് എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുകയായിരുന്നു. തുടക്കത്തില്‍ രണ്ട് രൂപ ആയിരുന്നു ഫീസ്. പിന്നീട് കൂട്ടിയാണ് 20ല്‍ എത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ 10 രൂപ ആയിരുന്നു.

"എനിക്ക് ജീവിക്കാനുള്ളത് ദൈവം എനിക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ അസുഖം വന്നവരെ പരിചരിക്കുകയും അവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ബാക്കിയൊക്കെ ദൈവത്തിന്‍റെ കൈകളിലാണ്.'' എന്ന് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.

"20 രൂപ തന്നെ അദ്ദേഹം ഇന്‍ജക്ഷനോ മരുന്നോ നല്‍കുന്നുണ്ടെങ്കില്‍ മാത്രമേ വാങ്ങാറുണ്ടായിരുന്നുള്ളൂ" എന്ന് 10 വര്‍ഷമായി അദ്ദേഹത്തില്‍ നിന്ന് ചികിത്സ തേടിയിരുന്ന ഭൂപതി പറഞ്ഞു. ഒരു തവണയില്‍ കൂടുതല്‍ പോവേണ്ടി വന്നാല്‍ ഫീസ് വാങ്ങിക്കാറില്ലെന്നും ഭൂപതി കൂട്ടിച്ചേര്‍ത്തു.

"ഏത് പാതിരാത്രിയില്‍ വിളിച്ചാലും അദ്ദേഹം ഓടിവരുമായിരുന്നു. പാവങ്ങളോട് തീരെ ഫീസ് വാങ്ങിക്കാറുമില്ല." എന്ന് അദ്ദേഹത്തിന്‍റെ മറ്റൊരു പേഷ്യന്‍റായ അരുണ്‍ പറഞ്ഞു.

അന്ത്യകര്‍മങ്ങള്‍ക്കായി ബംഗളുരില്‍ നിന്നും വന്ന ചെറുമകള്‍ സിന്ധു പറയുന്നത് മരിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയാതെ രോഗികള്‍ വിളിച്ചു ചോദിച്ച് കൊണ്ടിരിക്കുകയാണെന്നാണ്. അദ്ദേഹം വീട്ടില്‍ ഉണ്ടാവാറേയില്ലായിരുന്നു. പക്ഷെ ഇന്ന് ഇവരുടെയൊക്കെ കണ്ണുകളില്‍ എനിക്കദ്ദേഹത്തെ കാണാന്‍ കഴിയുന്നുണ്ട് എന്നാണ്.

Next Story