Quantcast

കൈക്കൂലിയായി ആഡംബര ബസ്; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം

സ്വീഡിഷ് മാധ്യമമായ എസ്ടിവിയാണ് ഇത് സംബന്ധിച്ച് തെളിവ് പുറത്ത് വിട്ടത്. എന്നാല്‍ ഗഡ്കരി ആരോപണം നിഷേധിച്ചു

MediaOne Logo

  • Published:

    11 March 2021 9:19 AM GMT

കൈക്കൂലിയായി ആഡംബര ബസ്; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം
X

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സ്വീഡൻ വാഹന നിർമാതാക്കളിൽ നിന്ന് ഒരു ബസ് ഉപഹാരമായി സ്വീകരിച്ചുവെന്ന് ആരോപണം. സ്വീഡിഷ് മാധ്യമമായ എസ്ടിവിയാണ് ഇത് സംബന്ധിച്ച് തെളിവ് പുറത്ത് വിട്ടത്. എന്നാല്‍ ഗഡ്കരി ആരോപണം നിഷേധിച്ചു.

2016 ൽ നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് സമ്മാനമായാണ് ഒരു സ്കാനിയ ബസ് ഉപഹാരമായി നൽകിയത്. സ്കാനിയ ബസുകളുടെ ഉടമകളായ ഫോക്സ് വാഗൺ കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് സംഭവം പുറത്തായത്. സ്കാനിയ ബസുകളുടെ ഒരു ഡീലർ വഴി ഗഡ്കരിയുടെ മകന് പാട്ടത്തിന് നൽകുന്നു എന്ന വ്യവസ്ഥയിലാണ് ബസ് കൈമാറിയത്. ബസിന് പണം വാങ്ങിയിട്ടില്ലെന്ന് ഫോക്സ് വാഗൺ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ സ്കാനിയ കമ്പനിയുടെ ഉദ്യോഗ്സ്ഥർ സമ്മതിച്ചു. നിലവിൽ ഈ ബസിന്‍റെ ഉടമസ്ഥത ആർക്കാണെന്നറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്കാനിയ ഉദ്യോഗസ്ഥരും ഗഡ്കരിയുടെ മകനുമായി നടത്തിയ ഇ-മെയിൽ ആശയവിനിമയത്തിന്‍റെ വിശദാംശങ്ങളും പുറത്തായി.

ബസ് കൈമാറുന്നതിന് മുമ്പ് നടത്തേണ്ട പ്രത്യേക നവീകരണങ്ങൾ സംബന്ധിച്ചാണ് ഇ-മെയിലിലുള്ളത്. മന്ത്രിക്ക് ബസ് നൽകുന്നത് സ്കാനിയ കമ്പനിയെ സംബന്ധിച്ച് നിർണായക നാഴികക്കല്ലാണെന്നും ഇ-മെയിലിൽ പറയുന്നു. എന്നാൽ വാർത്ത തെറ്റാണെന്നും തന്നെ തേജോവധം ചെയ്യാനുദ്ദേശീച്ചാണെന്നും ഗഡ്കരി വിശദീകരിച്ചു.

TAGS :

Next Story