Quantcast

കെ.എസ്.ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വീസില്‍ ഇനി ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കും യാത്ര ചെയ്യാം

കോവിഡ് വ്യാപനത്തിൽ മുന്നണി പോരാളികളായ പോലീസ് ഉദ്യോ​ഗസ്ഥർക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകുന്നതിന് കഴിയാത്ത സാഹചര്യത്തിൽ അവർക്ക് കൂടി യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്

MediaOne Logo

Web Desk

  • Published:

    19 May 2021 10:55 AM GMT

കെ.എസ്.ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വീസില്‍ ഇനി ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കും യാത്ര ചെയ്യാം
X

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ഡൗണിന്‍റെ ഭാ​ഗമായി അവശ്യ വിഭാ​ഗമായ ആരോ​ഗ്യ പ്രവർത്തർക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ ഇനി മുതൽ മറ്റ് അവശ്യ വിഭാ​ഗങ്ങളിൽ ഉള്ളവർക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് ഉത്തരവിട്ടു.

ആരോഗ്യപ്രവർത്തകർക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ജീവനക്കാർ, ഉൾപ്പെടെയുള്ള അവശ്യ വിഭാ​ഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും കൂടാതെ പൊലീസ് ജില്ലാ ഭരണകൂടം തുടങ്ങിയവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോ​ഗിച്ചിട്ടുള്ള വോളണ്ടിയർമാർ തുടങ്ങിയവർക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസിൽ യാത്ര ചെയ്യാനാകുമെന്നും സിഎംഡി അറിയിച്ചു.

കോവിഡ് വ്യാപനത്തിൽ മുന്നണി പോരാളികളായ പോലീസ് ഉദ്യോ​ഗസ്ഥർക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകുന്നതിന് കഴിയാത്ത സാഹചര്യത്തിൽ അവർക്ക് കൂടി യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ സിഎംഡിക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

TAGS :

Next Story